Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

തലക്കനമോ താരജാഡയോ ഇല്ലാതെ വ്യത്യസ്തനായി ധോണി, കശ്മീരില്‍ വേറിട്ടൊരു ജോലിയിലാണ് എം എസ് ഡി !

ക്രിക്കറ്റ്
, ചൊവ്വ, 6 ഓഗസ്റ്റ് 2019 (12:33 IST)
ചരിത്രത്തില്‍ നിര്‍ണായകമായൊരു സമയത്താണ് ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണലായ ധോണി കശ്മീരിലെത്തിയത്. ഇന്ത്യ മുഴുവൻ കശ്മീരിലേക്ക് ഉറ്റുനോക്കുമ്പോൾ അവിടെ രാജ്യസേവനത്തിനായി എത്തിയിരിക്കുകയാണ് ധോണി. 
 
സൈന്യത്തിനോടൊപ്പമുള്ള ധോണിയുടെ നിരവധി ചിത്രങ്ങൾ ഇതിനോടകം വൈറലായിരിക്കുകയാണ്. ധോനി സൈനികക്യാമ്പില്‍ സ്വന്തം ഷൂ പോളിഷ് ചെയ്യുന്നതാണ് പുതിയ ചിത്രം. എം.എസ്. ധോനി ഫാന്‍സ് ഒഫിഷ്യല്‍ എന്ന ട്വിറ്റര്‍ പേജിലാണ് പ്രത്യേക സൗകര്യങ്ങളോ സുരക്ഷയോ ഒന്നുമില്ലാതെ രാഷ്ട്രസേവനത്തിനാണ് അദ്ദേഹം കശ്മീരിലെത്തിയത്. 
 
സൈനികരോടൊപ്പം ധോണി വോളിബോൾ കളിക്കുന്നതിന്റെ ദൃശ്യവും നേരത്തേ പുറത്തുവന്നിരുന്നു. സൈനികർ‌ക്ക് ധോണി ക്രിക്കറ്റ് ബാറ്റിൽ ഒപ്പിട്ടുനൽകുന്ന ചിത്രവും നേരത്തേ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 15 വരെയുള്ള 16 ദിവസം 106 പാരാ ബറ്റാലിയനില്‍ പട്രോളിങ്, ഗാര്‍ഡ്, ഔട്ട്പോസ്റ്റ് ചുമതലകള്‍ നിര്‍വഹിക്കും. വിക്ടർ ഫോഴ്സിന്റെ ഭാഗമായി കശ്മീരിലുള്ള യൂണിറ്റാണിത്. ഇവിടെ സൈനികര്‍ക്കൊപ്പം തന്നെയാണ് ധോണിയുടെ താമസം.
 
രാജ്യസേവനത്തിനായുള്ള അടിസ്ഥാന പരിശീലനം നേരത്തേ ധോണി നേടിയിരുന്നു. ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ അദ്ദേഹം പ്രാപ്തനാണെന്നാണ് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും സൈനിക മേധാവി പ്രതികരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഇത് ചരിത്രപരമായ നീക്കം'; ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിനെ പിന്തുണച്ച് സുരേഷ് റെയ്ന