Webdunia - Bharat's app for daily news and videos

Install App

ക്ലാസി സെഞ്ച്വറിയുമായി കെഎൽ രാഹുൽ, മുംബൈയ്‌ക്കെതിരെ ലഖ്‌നൗവിന് കൂറ്റൻ സ്കോർ

Webdunia
ശനി, 16 ഏപ്രില്‍ 2022 (17:38 IST)
ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് 200 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ, നായകൻ കെഎൽ രാഹുലിന്റെ സെഞ്ചുറിയുടെ മികവിൽ 199 റൺസാണ് നേടിയത്. രാഹുൽ 60 പന്തിൽ പുറത്താവാതെ 103 റൺസ് നേടി. മുംബൈയ്ക്കായി ജയദേവ് ഉനദ്‌ഖട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.
 
ലഖ്‌നൗ ടീമില്‍ കൃഷ്ണപ്പ ഗൗതമിന് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. മുംബൈയില്‍ മലയാളി പേസര്‍ ബേസില്‍ തമ്പിക്ക് പകരം ഫാബിയന്‍ അലന്‍ ഇടം നേടി. ആറാം മത്സരത്തിൽ ആദ്യ ഐപിഎൽ വിജയം ലക്ഷ്യമിട്ടെത്തിയ മുംബൈയെ ഒരുതരത്തിലും മത്സരത്തിൽ ആധിപത്യം നേടാൻ ലഖ്‌നൗ സമ്മതിച്ചില്ല.
 
പവർ പ്ലേയിൽ തന്നെ 50 കടന്നെങ്കിലും ആറാം ഓവറിൽ ലഖ്‌നൗവിന് തങ്ങളുടെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. തുടർന്നെത്തിയ മനീഷ് പാണ്ഡെ 38 റൺസുമായി നായകൻ കെഎൽ രാഹുലിന് മികച്ച പിന്തുണ നൽകിയതൊടെ ടീം മികച്ച നിലയിലെത്തി. മാർക്കസ് സ്റ്റോയിനിസിനെ‌യും ദീപക് ഹൂഡയേയും പുറത്താക്കാനായെങ്കി‌ലും ഒരു വശത്ത് രാഹുൽ തകർത്തടിച്ചതോടെ മുംബൈയുടെ വിജയലക്ഷ്യം 200 റൺസിലെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica Final: ഈ സാല ഒന്നൊന്നര സാല തന്നെ, ഓസ്ട്രേലിയയെ വിറപ്പിച്ച് ദക്ഷിണാഫ്രിക്ക,റബാഡയ്ക്ക് അഞ്ച് വിക്കറ്റ് ആദ്യ ഇന്നിങ്ങ്സിൽ ഓസീസ് 212 റൺസിന് പുറത്ത്

എല്ലാം എന്റെ പിഴവാണ്, ഐപിഎല്‍ ഫൈനല്‍ തോല്‍വിയില്‍ കുറ്റസമ്മതവുമായി പഞ്ചാബ് താരം

ചാമ്പ്യൻസ് ട്രോഫിയിൽ ഷമിയെറിഞ്ഞ ഫുൾടോസിൽ പുറത്തായി, ആത്മവിശ്വാസം ഇല്ലാതെയായി, 3 മാസം ബാറ്റ് പോലും തൊട്ടില്ലെന്ന് സ്റ്റീവ് സ്മിത്ത്

കൂടുതൽ കളിക്കുന്നത് മാത്രമല്ല, കുറച്ച് കളിക്കുന്നതും പ്രശ്നം, ബുമ്രയുടെ വർക്ക് ലോഡിൽ അതീവ ശ്രദ്ധ പുലർത്തി ബിസിസിഐ

അന്നേ പറഞ്ഞതല്ലെ ആ പയ്യന് ലേശം കിറുക്കുണ്ട്, പരിശീലന മത്സരത്തിൽ 90 പന്തിൽ 190 റൺസടിച്ച് താരം

അടുത്ത ലേഖനം
Show comments