പ്രഥമവനിതാ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ഗുജറാത്ത് ജയൻ്സിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ വീജയം. 143 റൺസിനാണ് മുംബൈ വിജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയമുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 207 റൺസെടുത്തപ്പോൾ 15.1 ഓവറിൽ ഗുജറാത്ത് 64 റൺസിന് ഓൾ ഔട്ടായി. മുംബൈക്ക് വേണ്ടി സൈക ഇഷാക് നാല് വിക്കറ്റ് വീഴ്ത്തി. മുംബൈ ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിൻ്റെ വെടിക്കെട്ട് അർധസെഞ്ചുറി പ്രകടനമാണ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഹർമൻ പ്രീത് 30 പന്തിൽ 65 റൺസെടുത്തു.
അതേസമയം ഒരു ഘട്ടത്തിൽ 27 റൺസിന് 7 വിക്കറ്റെന്ന നിലയിൽ തകർന്നടിഞ്ഞ ഗുജരാത്തിനെ 29 റൺസ് നേടിയ ഹേമലത മോണിക്ക പട്ടേൽ എന്നിവർ ചേർന്നാണ് സ്കോർ 50 കടത്തിയത്. മുൻനിര താരങ്ങളെല്ലാം പരാജയപ്പെട്ട മത്സരത്തിൽ വാലറ്റത്തിൻ്റെ ചെറുത്ത് നിൽപ്പാണ് ആദ്യ മത്സരത്തിലെ വമ്പൻ നാണക്കേടിൽ നിന്നും ടീമിനെ രക്ഷിച്ചത്. മുംബൈയ്ക്ക് വേണ്ടി അമേലിയ കേർ 24 പന്തിൽ 45ഉം ഹെയ്‌ലി മാത്യൂസ് 31 പന്തിൽ 47ഉം റൺസെടുത്തു.