Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റേഡിയത്തിൽ ഡികെ വിളികൾ, ബൗണ്ടറി കടന്ന് ആരാധകരോട് ദേഷ്യപ്പെട്ട് മുരളി വിജയ്

സ്റ്റേഡിയത്തിൽ ഡികെ വിളികൾ, ബൗണ്ടറി കടന്ന് ആരാധകരോട് ദേഷ്യപ്പെട്ട് മുരളി വിജയ്
, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (16:00 IST)
തമിഴ്‌നാട് പ്രീമിയർ ലീഗ് മത്സരത്തിനിടെ ആരാധകരുമായി തർക്കിച്ച് മുൻ ഇന്ത്യൻ താരം മുരളി വിജയ്. മുരളി വിജയ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ ആരാധകർ ഡികെ വിളികളുമായി എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. കഴിഞ്ഞ മത്സരത്തിലും സമാനമായി ഡികെ വിളികളുമായി ആരാധകർ രംഗത്ത് വന്നിരുന്നു. തുടർന്ന് താരം ആരാധകർക്ക് മുന്നിൽ തൊഴുതുനിൽക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
 
ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ തമിഴ്‌നാട് ആഭ്യന്തര ടി20 ലീഗിലാണ് കളിക്കുന്നത്. 2018ൽ പെർത്തിൽ ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലാണ് മുരളി വിജയ് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്സ് ടീമിൻ്റെ താരമാണ് മുരളി വിജയ്. ഇന്ത്യൻ ടീമിലെ സഹതാരമായിരുന്ന ദിനേഷ് കാർത്തിക്കിൻ്റെ ഭാര്യയുമായി മുരളി വിജയ്ക്ക് ബന്ധമുണ്ടായിരുന്നു. ദിനേഷ് കാർത്തിക്കിൻ്റെ ഭാര്യയെയാണ് മുരളി വിജയ് പിന്നീട് വിവാഹം കഴിച്ചത്. ഇക്കാര്യം കണക്കിലെടുത്താണ് മുരളി വിജയ്ക്കെതിരെ ഡികെ വിളികളുമായി ആരാധകർ രംഗത്ത് വന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചേസിങ്ങിൽ മാസ്റ്റർ! കോലിക്കും രോഹിത്തിനുമൊപ്പം ഇടം നേടി സ്മൃതി മന്ദാന