Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്‌റ്റനും സൂപ്പർ താരങ്ങളും കരീബിയയിലെത്തി, വിൻഡീസിനെതിരെ ടി20 മത്സരങ്ങൾ 29 മുതൽ

ക്യാപ്‌റ്റനും സൂപ്പർ താരങ്ങളും കരീബിയയിലെത്തി, വിൻഡീസിനെതിരെ ടി20 മത്സരങ്ങൾ 29 മുതൽ
, ചൊവ്വ, 26 ജൂലൈ 2022 (14:24 IST)
വിൻഡീസിൽ വരാനിരിക്കുന്ന ടി20 പരമ്പരയ്ക്കായി നായകൻ രോഹിത് ശർമയുൾപ്പടെയുള്ള ടി20 ടീമംഗങ്ങൾ വിൻഡീസിലെത്തി. രോഹിത് ശർമ,വിരാട് കോലി,ജസ്പ്രീത് ബുമ്ര,റിഷഭ് പന്ത്,ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചിരുന്നു. ജസ്പ്രീത് ബുമ,വിരാട് കോലി എന്നിവരൊഴികെയുള്ളവരാണ് വിൻഡീസിൽ കളിക്കുക.
 
രോഹിത് ശർമ,റിഷഭ് പന്ത്,ദിനേഷ് കാർത്തിക് എന്നിവർ ഒരുമിച്ചാണ് വിൻഡീസിലെത്തിയത്. യാത്രയുടെ ചിത്രങ്ങൾ രോഹിത്തും പന്തും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ടീമംഗങ്ങൾ എയർപോർട്ടിലെത്തുന്ന വീഡിയോ ബിസിസിഐയും പങ്കുവെച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാർദ്ദിക്കിൻ്റെ പകരക്കാരനെ കണ്ടെത്താനാവാത്തത് വിനയായി, ഇന്ത്യയ്ക്ക് 2 ലോകകപ്പ് നഷ്ടപ്പെടാനുള്ള കാരണം വിശദമാക്കി രവിശാസ്ത്രി