Publish Date: Tue, 01 Dec 2020 (14:20 IST)
Updated Date: Tue, 01 Dec 2020 (16:21 IST)
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ഏറ്റവും മോശം പ്രകടനമാണ് ഇക്കുറി ചെന്നൈ സൂപ്പർ കിങ്സ് നടത്തിയത്. സീസണിൽ ആറ് മത്സരങ്ങൾ മാത്രം വിജയിച്ച് ലീഗിൽ ഏഴാമതായാണ് ചെന്നൈ ഫിനിഷ് ചെയ്‌തത്. എന്നാൽ ടീമിനായി മികച്ച പ്രകടനമായിരുന്നു ഇംഗ്ലീഷ് ഓൾറൗണ്ടർ സാം കറൻ നടത്തിയത്. സീസണിൽ 13 വിക്കറ്റുകൾ വീഴ്‌ത്തിയ സാം കറൻ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു
ഇപ്പോളിതാ ചെന്നൈ സൂപ്പർ കിങ്സിൽ എത്തിയ ശേഷം തന്റെ കളി മെച്ചപ്പെട്ടതായി തുറന്ന് സമ്മതിച്ചിരിക്കുകയായിരുന്നു സാം കറൻ. ചെന്നൈ ഡ്രസ്സിങ് റൂമിൽ നിന്നും പഠിച്ച കാര്യങ്ങൾ തന്റെ ഗെയിമിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചെന്നും താരം പറയുന്നു. ഇംഗ്ലീഷ് ടീമിൽ സ്ഥിരമായി സ്ഥാനം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സാം കറൻ വ്യക്തമാക്കി