Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂടുതൽ ചിന്തിക്കാൻ നിന്നില്ല, പന്ത് കണ്ടു, അടിച്ചു, സിഡ്‌നിയിലെ സെഞ്ചുറിയെ പറ്റി സ്റ്റീവ് സ്മിത്ത്

കൂടുതൽ ചിന്തിക്കാൻ നിന്നില്ല, പന്ത് കണ്ടു, അടിച്ചു, സിഡ്‌നിയിലെ സെഞ്ചുറിയെ പറ്റി സ്റ്റീവ് സ്മിത്ത്
, ശനി, 28 നവം‌ബര്‍ 2020 (12:22 IST)
ഇന്ത്യക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കി‌യത്. മത്സരത്തിൽ ഓസീസ് വിജയത്തിൽ ഏറ്റവും പ്രധാനമായതാകട്ടെ ഓസീസ് താരമായ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് പ്രകടനവും. സാധാരണയായി നിലയുറപ്പിച്ച് കളിക്കാറുള്ള സ്മിത്തിൽ നിന്നും വ്യത്യസ്‌തനായ സ്മിത്തിനെയാണ് കഴിഞ്ഞ കളിയിൽ കാണാനായത്. ഇപ്പോഴിതാ തന്റെ മികച്ച പ്രകടനത്തിന് പിന്നിലെ കാരണത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് സ്മിത്ത്.
 
കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാൻ ഉദ്ദേശിക്കുന്ന ഭാഗത്ത് പന്തിനെ ഹിറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് ബാറ്റിങ്ങിൽ താളം കണ്ടെത്താനായത്. അതേസമയം വാർണറും ഫിഞ്ചും നൽകിയ ശക്തമായ അടിത്തറ കാരണമാണ് മത്സരത്തിൽ ആക്രമിച്ച് കളിക്കാൻ സാധിച്ചതെന്നും സ്മിത്ത് പറഞ്ഞു.
 
നേരത്തെ ഐപിഎൽ മത്സരങ്ങളിലും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ സ്മിത്തിന് കഴിഞ്ഞിരുന്നില്ല. 14 ഐപിഎൽ മത്സരങ്ങളിൽ നിന്നും 311 റൺസ് മാത്രമാണ് സ്മിത്ത് ഐപിഎല്ലിൽ നേടിയത്. പ്രോപ്പർ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുക, ഗ്യാപ് കണ്ടെത്തുക,ഫീൽഡിങ് പിഴവുകൾ മുതലെടുക്കുക എന്നതാണ് എന്റെ രീതി. ഐപിഎല്ലിൽ ഇതിന് സാധിച്ചിരുന്നില്ല സ്മിത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദൈവത്തിന്റെ കൈകൾ പതിഞ്ഞ ജേഴ്‌സി വിൽപനയ്ക്ക് : വില 14 കോടി