ഐപിഎൽ ക്രിക്കറ്റിൽ പല മത്സരങ്ങളും വലിയ രീതിയിലുള്ള ആവേശത്തിലേക്ക് പോകാറുണ്ട്. കളിക്കളത്തിൽ കളിക്കാർ തമ്മിൽ വാഗ്വാദവും മത്സരവും ഉണ്ടാകുക സ്വാഭാവികമാണ്. അത്തരത്തിൽ ആരാധകർ മറക്കാൻ സാധ്യതില്ലാത്ത ഒരു കൊമ്പുകോർക്കലാണ് വിരാട് കോലിയും സൂര്യകുമാറും തമ്മിൽ 2020ലെ ഐപിഎല്ലിൽ സംഭവിച്ചത്. മത്സരത്തിൽ സൂര്യകുമാർ ബാറ്റ് ചെയ്യവെയായിരുന്നു ആർസിബി ക്യാപ്റ്റൻ കൂടിയായ കോലി സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ചത്.
സൂര്യയുടെ ഷോട്ട് ഫീൽഡ് ചെയ്ത ശേഷം കോലി കണ്ണുരുട്ടികൊണ്ട് സൂര്യയുടെ നേർക്ക് വരികയായിരുന്നു. നിന്ന നിൽപ്പിൽ സൂര്യയും കോലിയെ തുറിച്ചുനോക്കിയതോടെ കാണികളിലും പോരാട്ടത്തിൻ്റെ ചൂട് ഉയർന്നു. ഒന്നും പറയാതെ നോട്ടത്തിലൂടെ ഇരു താരങ്ങളും കോർത്തതോടെ മത്സരവും ആവേശകരമായി. ഇതേപറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് സൂര്യകുമാർ.
ഗ്രൗണ്ടിൽ കോലിയുടെ എനർജി എപ്പോഴും വേറെ ലെവലായിരിക്കും. 2 ടീമുകൾക്കും ഏറെ നിർണായകമായ മത്സരമായതിനാൽ അന്ന് കോലിയുടെ സ്ലെഡ്ജിങ്ങും വേറെ ലെവലായിരുന്നു. എന്ത് സംഭവിച്ചാലും മത്സരത്തിൽ നിന്ന് ശ്രദ്ധ മാറരുതെന്നും ടീമിനെ വിജയിപ്പിക്കണമെന്നുമാണ് ഞാൻ ചിന്തിച്ചത്. ആ നേരത്ത് എൻ്റെ ഷോട്ട് നേരെ പോയത് കോലിയുടെ കയ്യിലേക്കാണ്. ബോൾ എടുത്ത ശേഷം അദ്ദേഹം എന്നെ തുറിച്ചുനോക്കി.
ബബിൾ ഗം വായിലിട്ട് ചവച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഞാൻ അദ്ദേഹത്തെയും തിരിച്ചുനോക്കി. എന്നാൽ എനിക്ക് ശരിക്കും പേടി ഉണ്ടായിരുന്നു. എന്റെ ഹൃദയമിടിപ്പ് കൂടിക്കൊണ്ടിരുന്നു. കോലി ബോളുമായി എന്റെ നേര്‍ക്കു നടന്ന് അടുക്കുന്നത് കണ്ടപ്പോള്‍ നെഞ്ച് പട പടാന്ന് അടിക്കാന്‍ തുടങ്ങി. അദ്ദേഹവും ഒന്നും പറഞ്ഞില്ല. ഞാനും സൂര്യ പറഞ്ഞു.
ഞാൻ അപ്പോൾ പതർച്ച കാണിക്കാതെ നിന്നെങ്കിലും നെഞ്ച് പട പടാന്ന് ഇടിക്കുന്നത് എനിക്ക് ക്കേൾക്കാമായിരുന്നു. ഒന്നും മിണ്ടില്ലെന്ന് ഞാൻ മനസിൽ ഉറപ്പിച്ചിരുന്നു. ഒരു 10 സെക്കൻ്റിൻ്റെ കാര്യമെ ഉള്ളു അതുവരെ പിടിച്ചുനിൽക്കണം. അത് കഴിഞ്ഞാൻ അടുത്ത ഓവർ തുടങ്ങുമെന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ടേയിരുന്നു. സൂര്യകുമാർ പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണ് നേടിയത്. തുടക്കത്തിൽ തന്നെ 2 വിക്കറ്റ് നഷ്ടമായ മുംബൈയെ 43 പന്തിൽ നിന്നും 79 റൺസുമായി പുറത്താകാതെ നിന്ന സൂര്യകുമാർ യാദവാണ് വിജയത്തിൽ വിജയിപ്പിച്ചത്.