Publish Date: Wed, 15 Apr 2020 (12:30 IST)
Updated Date: Wed, 15 Apr 2020 (12:34 IST)
ഇന്ത്യയുടെ പുതിയ വൻമതിൽ ചേതേശ്വർ പൂജാരയാണെന്ന് ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോൺ. ഇന്ത്യയുടെ ഓസീസ് പര്യടനത്തെ പറ്റിയുള്ള ഒരു ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ പൂജാരയായിരുന്നു ഇന്ത്യയുടെ ഹീറോ.പരമ്പര നേട്ടത്തിൽ വലിയ പങ്ക് വഹിച്ച പൂജാരയായിരുന്നു പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയതും.
അതിനാൽ തന്നെ വരാനിരിക്കുന്ന പര്യടനത്തിൽ പൂജാരയേ ഓസീസ് ശ്രദ്ധിക്കേണ്ടി വരുമെന്നും ലിയോൺ പറഞ്ഞു. മികച്ച രീതിയിലാണ് ഓസീസ് പിച്ചുകളിൽ പൂജാര കളിക്കുന്നത്. ഇന്ത്യൻ ടീമിന്റെ പുതിയ വന്മതിൽ അയാളാണ്.തന്റെ ഗെയിം ആസ്വദിച്ചുകളിക്കുന്നതാണ് പൂജാരയുടെ വിജയരഹസ്യമെന്നും നഥാൻ ലിയോൺ പറഞ്ഞു.