Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 9,152 ആയി, 24 മണിക്കൂറിനിടെ 35 പേർക്ക് ജീവൻ നഷ്ടപ്പെട്ടു

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 9,152 ആയി, 24 മണിക്കൂറിനിടെ 35 പേർക്ക് ജീവൻ നഷ്ടപ്പെട്ടു
, തിങ്കള്‍, 13 ഏപ്രില്‍ 2020 (18:10 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 9,152 പേർക്കെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. രാജ്യത്ത് ഇതുവരെയായി 308 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 796 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും 35 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു. ആകെ 857 ആളുകൾക്കാണ് രാജ്യത്ത് രോഗമുക്തി ഉണ്ടായത്. ഇന്നലെ മാത്രം 141 പേർക്ക് രോഗം ഭേദമായതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
 
ചൈനയിൽ നിന്നും കൊവിഡ് 19 പരിശോധന കിറ്റുകളുടെ ആദ്യ സെറ്റ് ഏപ്രിൽ 15ന് ഇന്ത്യയിലെത്തുമെന്ന് ഐസിഎംആർ വക്താവ് അറിയിച്ചു.ഞായറാഴ്ച വരെ 2,06,212 പരിശോധനകളാണ് നടത്തിയ ആറാഴ്ച്ചവരെ പരിശോധന നടത്തുന്നതിനാവശ്യമായ കിറ്റുകൾ സ്റ്റോക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊറോണ; 16 കോടി സഹായം പ്രഖ്യാപിച്ച് അമൃതാനന്ദമയി മഠം