Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരമിക്കും മുൻപ് ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കണം, ആഗ്രഹം പറഞ്ഞ് നഥാൻ ലിയോൺ

Nathan Lyon

അഭിറാം മനോഹർ

, ചൊവ്വ, 1 ജൂലൈ 2025 (17:09 IST)
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് അഭ്യൂഹങ്ങള്‍ തള്ളി ഓസ്‌ട്രേലിയന്‍ ഓഫ് സ്പിന്നര്‍ നാഥന്‍ ലിയോണ്‍. തനിക്ക് ഇനിയും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും ഇന്ത്യയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി വിജയിക്കുന്നതും ഇംഗ്ലണ്ടില്‍ ആഷസും വിജയിക്കുകയാണ് തന്റെ സ്വപ്നമെന്നും 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഥാന്‍ ലിയോണ്‍ പറഞ്ഞു.
 
എന്റെ വിരമിക്കലിനെ പറ്റി ഒരു സംസാരത്തിന്റെ ആവശ്യമില്ല. അങ്ങനൊരു ചിന്ത ഇതുവരെയും മനസില്‍ പോലും വന്നിട്ടില്ല. ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോട് സംസാരിക്കവെ ലിയോണ്‍ പറഞ്ഞു. ഇന്ത്യയിലും ഇംഗ്ലണ്ടിലും പരമ്പരകള്‍ വിജയിക്കണമെന്ന ആഗ്രഹം ഞാന്‍ മുന്‍പും പറഞ്ഞിട്ടുണ്ട്. മറ്റൊരു ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും എന്റെ ലക്ഷ്യമാണ്. ലിയോണ്‍ കൂട്ടിച്ചേര്‍ത്തു. ഇതുവരെയായി 138 ടെസ്റ്റുകളില്‍ കളിച്ച ലിയോണ്‍ ഓസ്‌ട്രേലിയക്കായി 556 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷമിയെ പോലെ പന്തെറിയാൻ അവനാകും, ബുമ്രയില്ലെങ്കിൽ ആര് കളിക്കണം? നിർദേശവുമായി ഇർഫാൻ പത്താൻ