Publish Date: Thu, 15 Mar 2018 (13:20 IST)
Updated Date: Thu, 15 Mar 2018 (13:25 IST)
ജോലി ഭാരം തന്നെ വല്ലാതെ അലട്ടുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ശാരീരികമായി ചില പ്രശ്നങ്ങൾ തന്നെ അലട്ടുന്നുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് കോലി. വിവാഹവുമായി ബന്ധപ്പെട്ട് ഇപ്പോൾ കിട്ടിയ വിശ്രമം വലിയ അനുഗ്രഹമായിരിക്കുകയാണെന്ന് കോഹ്ലി വ്യക്തമാക്കി.
പഴയ പോലെ ജോലി കൂടുതൽ ചെയ്യാൻ പറ്റാതായിരിക്കുന്നു. അതിനാൽ ഇടവേളകൾ അനിവാര്യമാണ്. ഇപ്പോഴുള്ള വിശ്രമം താൻ ആവോളം ആസ്വദിക്കുന്നുവെന്ന് കോഹ്‌ലി പറയുന്നു.
വരാനിരിക്കുന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ പര്യടനങ്ങൾ മുൻനിർത്തിയാണ് കോഹ്‍ലിയും എം എസ് ധോണിയും ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങൾക്ക് ബി സി സി ഐ വിശ്രമം അനുവദിച്ചത്. ജസ്പ്രീത് ബുംമ്ര, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങളും ഇപ്പോൾ വിശ്രമത്തിലാണ്.
മുൻപും ജോലി ഭാരം കൂടുതലാണെന്ന പരാതിയുമായി കോഹ്‌ലി രംഗത്ത് വന്നിരുന്നു.