Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവരാജിനെ സിക്സറുകൾ കൊണ്ട് പായിച്ച് രോഹിത്

ട്വന്റി20യിൽ കൂടുതൽ സിക്സറുകൾ പായിച്ച ഇന്ത്യൻ താരം ഇനി രോഹിത് ശർമ്മ

യുവരാജിനെ സിക്സറുകൾ കൊണ്ട് പായിച്ച് രോഹിത്
, വ്യാഴം, 15 മാര്‍ച്ച് 2018 (11:40 IST)
ട്വന്റി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പായിച്ച ഇന്ത്യൻ താരം ഇനി രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ മത്സരത്തോടെ 75 സിക്സറുകൾ പൂർത്തിയാക്കിയ രോഹിത് തോൽപ്പിച്ചത് യുവരാജ് സിങ്ങിനെയാണ്. യുവി നേടിയ 74 സിക്സറുകളുടെ റെക്കോർഡാണ് രോഹിത് മറികടന്നത്.
 
56 സികസറുകളുമായി സുരേഷ് റെയ്നയും 46 സിക്സറുകൾ നേടി എം എസ് ധോണിയും 41 സിക്സറുകളുമായി വിരാട് കോഹ്ലിയും ഇവരുടെ തൊട്ടുപിന്നാലെയുണ്ട്.  
 
എന്നാൽ ട്വന്റി20യിൽ നിന്നും ഏറ്റവമധികം സിക്സറുകൾ നേടിയ ലോക ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ രോഹിത് എട്ടാം സ്ഥാനത്താണ്. 55 കളിയില്‍ നിന്നും 103 സിക്‌സറുകൾ നേടി ക്രിസ് ഗെയ്ല്‍ ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകളൊക്കെ അസ്തമിക്കുന്നു?