Webdunia - Bharat's app for daily news and videos

Install App

‘എന്നെയും സച്ചിനെയും സെവാഗിനെയും ഒരുമിച്ച് കളിപ്പിക്കില്ലെന്ന് ധോണി പറഞ്ഞു, അദ്ദേഹത്തിന്റെ കാര്യത്തിലും അതുമതി’ - ഗംഭീര്‍

Webdunia
വെള്ളി, 19 ജൂലൈ 2019 (15:18 IST)
സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ സജീവമായി നിലനില്‍ക്കുകയാണ്. ബി സി സി ഐയും സെലക്‍ടര്‍മാരും ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായക്കാരാണ്. ധോണി കുറച്ചുനാള്‍ കൂടി തുടരണമെന്ന് ഒരു വിഭാഗം വ്യക്തമാക്കുമ്പോള്‍ യുവരക്തങ്ങള്‍ ടീമിലെത്തണമെന്ന വാദമാണ് മറുപക്ഷം ഉന്നയിക്കുന്നത്.

ചര്‍ച്ചകള്‍ രൂക്ഷമായിരിക്കെ ധോണിക്കെതിരെ മുനവച്ച വാക്കുകളുമായി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്തുവന്നു. ധോണിയുടെ വിരമിക്കലിനെ വൈകാരികമായി സമീപിക്കരുതെന്നും പകരം പ്രായോഗിക തീരുമാനങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്നും ഗംഭീർ അഭിപ്രായപ്പെട്ടു.

യുവതാരങ്ങളെ ടീമില്‍ നിറയ്‌ക്കാനാണ് ധോണി എന്നും ആഗ്രഹിച്ചത്. ടീമിന്റെ ക്യാപ്‌റ്റനായതോടെ അങ്ങനെയാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഓസ്‌ട്രേലിയയില്‍ നടന്ന സിബി ടൂർണമെന്റിൽ എനിക്കും സച്ചിനും സെവാഗിനും ഒരുമിച്ച് അവസരം നല്‍കാന്‍ കഴിയില്ലെന്ന് തുറന്നടിച്ച താരമാണ് ധോണി.

ഭാവി താരങ്ങളിൽ വിശ്വാസമർപ്പിച്ച ക്യാപ്‌റ്റനായിരുന്നു ധോണി. യുവതാരങ്ങള്‍ ടീമില്‍ എത്തണമെന്ന് അദ്ദേഹം  ആഗ്രഹിച്ചതു പോലെയുള്ള ഘട്ടമാണ് ഇപ്പോഴുള്ളത്. അതിനാല്‍, ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ വൈകാരികതയല്ല പ്രായോഗിക തീരുമാനങ്ങൾക്കാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു.

യുവതാരങ്ങളെ വളർത്തിയെടുക്കേണ്ട സമയമാണിത്. വിക്കറ്റിന് പിന്നില്‍ യുവതാരങ്ങള്‍ വരേണ്ടത് ആവശ്യമാണ്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, ഇഷാൻ കിഷന്‍ എന്നിവര്‍ മികച്ച താരങ്ങളാണ്.

ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫിയും സമ്മാനിച്ച ധോണി ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. ടീമിന്റെ വിജയങ്ങളില്‍ അദ്ദേഹത്തിന് മാത്രമായി ക്രെഡിറ്റ് ലഭിക്കുന്നത് ശരിയല്ല. എന്നാല്‍, ടീം പരാജയപ്പെടുമ്പോള്‍ അദ്ദേഹത്തെ മാത്രം പഴിക്കുന്നതും അംഗീകരിക്കാനാവില്ല. ഗാംഗുലി അടക്കമുള്ള നായകന്മാരും മികച്ചവരായിരുന്നു എന്നും ഗംഭീര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പെട്ടു, ഒടുവിൽ ഹൈബ്രിഡ് മോഡലിന് വഴങ്ങി പാകിസ്ഥാൻ, ഐസിസിക്ക് മുന്നിൽ 2 നിബന്ധനകൾ വെച്ച് പിസിബി

Kane Williamson: ടെസ്റ്റില്‍ അതിവേഗം 9,000 റണ്‍സ്; വിരാട് കോലി, ജോ റൂട്ട് എന്നിവരെ മറികടന്ന് കെയ്ന്‍ വില്യംസണ്‍

Adelaide Test: ഇന്ത്യക്ക് പണി തരാന്‍ അഡ്‌ലെയ്ഡില്‍ ഹെസല്‍വുഡ് ഇല്ല !

Rohit Sharma: രാഹുലിനു വേണ്ടി ഓപ്പണര്‍ സ്ഥാനം ത്യജിക്കാന്‍ രോഹിത് തയ്യാറാകുമോ?

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

അടുത്ത ലേഖനം
Show comments