New Zealand Team for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത ആദം മില്‍നെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല.
New Zealand Team for T20 World Cup 2024: ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ന്യൂസിലന്‍ഡ് പ്രഖ്യാപിച്ചു. കെയ്ന്‍ വില്യംസണ്‍, ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് തുടങ്ങി പരിചയസമ്പത്തുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ന്യൂസിലന്‍ഡ് ടീം. രചിന്‍ രവീന്ദ്ര സ്‌ക്വാഡില്‍ ഇടം പിടിച്ചിട്ടുണ്ട്. കെയ്ന്‍ വില്യംസണ്‍ തന്നെയാണ് കിവീസിനെ നയിക്കുക. ഇത് നാലാം തവണയാണ് ട്വന്റി 20 ലോകകപ്പില്‍ വില്യംസണ്‍ ന്യൂസിലന്‍ഡിനെ നയിക്കുന്നത്.
പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്ത ആദം മില്‍നെയെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല. ഫോം ഔട്ടിന്റെ പേരില്‍ ടോം ലാതം, വില്‍ യങ് എന്നീ താരങ്ങളേയും ഒഴിവാക്കി.
ന്യൂസിലന്‍ഡ് സ്‌ക്വാഡ് : കെയ്ന്‍ വില്യംസണ്‍, ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മിച്ചല്‍ ബ്രേസ് വെല്‍, മാര്‍ക് ചാപ്മന്‍, ഡെവന്‍ കോണ്‍വെ, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷം, ഗ്ലെന്‍ ഫിലിപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോദി, ടിം സൗത്തി
ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ ആദ്യം മത്സരം. വെസ്റ്റ് ഇന്‍ഡീസ്, ഉഡാണ്ട, പപ്പു നു ഗിനിയ എന്നിവരാണ് ഗ്രൂപ്പ് സിയില്‍ ഉള്ള മറ്റു ടീമുകള്‍.