Select Your Language

Notifications

webdunia
webdunia
webdunia
webdunia

New Zealand vs Pakistan Champions Trophy Match Scorecard: ഉദ്ഘാടന മത്സരത്തില്‍ പാക്കിസ്ഥാനു തോല്‍വി; ആതിഥേയരെ വീഴ്ത്തി കിവീസ്

യങ് (113 പന്തില്‍ 107), ലാതം (104 പന്തില്‍ പുറത്താകാതെ 118) എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്‌സ് (39 പന്തില്‍ 61) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു

Pakistan vs New Zealand Champions Trophy 2025

രേണുക വേണു

, ബുധന്‍, 19 ഫെബ്രുവരി 2025 (16:37 IST)
Pakistan vs New Zealand Champions Trophy 2025

New Zealand vs Pakistan Champions Trophy Match Scorecard: ചാംപ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ പാക്കിസ്ഥാനു തോല്‍വി. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിനാണ് ന്യൂസിലന്‍ഡ് പാക്കിസ്ഥാനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 47.2 ഓവറില്‍ 260 നു ഓള്‍ഔട്ട് ആയി. 
 
ബാബര്‍ അസം (90 പന്തില്‍ 64), ഖുഷ്ദില്‍ ഷാ (49 പന്തില്‍ 69) എന്നിവരുടെ അര്‍ധ സെഞ്ചുറികളും സല്‍മാന്‍ അഗയുടെ (28 പന്തില്‍ 42) പ്രകടനത്തിനും പാക്കിസ്ഥാനെ രക്ഷിക്കാനായില്ല. നായകന്‍ മുഹമ്മദ് റിസ്വാന്‍ (14 പന്തില്‍ മൂന്ന്), ഓപ്പണര്‍ സൗദ് ഷക്കീല്‍ (19 പന്തില്‍ ആറ്) എന്നിവരും നിരാശപ്പെടുത്തി. ഫഖര്‍ സമാന്‍ 41 പന്തില്‍ 24 റണ്‍സെടുത്തു. 
 
കിവീസിനായി വില്യം റൂര്‍ക്ക് ഒന്‍പത് ഓവറില്‍ 47 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകന്‍ മിച്ചല്‍ സാന്റ്‌നറിനും മൂന്ന് വിക്കറ്റ്. മാറ്റ് ഹെന്‍ റി രണ്ടും മിച്ചല്‍ ബ്രേസ്വെല്‍, നഥാന്‍ സ്മിത്ത് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. 
 
ഓപ്പണര്‍ വില്‍ യങ്ങും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോം ലാതവും കിവീസിനായി സെഞ്ചുറി നേടി. യങ് (113 പന്തില്‍ 107), ലാതം (104 പന്തില്‍ പുറത്താകാതെ 118) എന്നിവര്‍ക്കൊപ്പം ഗ്ലെന്‍ ഫിലിപ്സ് (39 പന്തില്‍ 61) അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചു. പാക്കിസ്ഥാന്റെ പേരുകേട്ട ബൗളിങ് നിരയെ കിവീസ് പഞ്ഞിക്കിട്ടു. ഹാരിസ് റൗഫ് 10 ഓവറില്‍ 83 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ഷഹീന്‍ അഫ്രീദി 10 ഓവറില്‍ 68 റണ്‍സ് വഴങ്ങി, ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല. നസീം ഷാ പത്ത് ഓവറില്‍ 63 വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. അബ്രാര്‍ അഹമ്മദിനു ഒരു വിക്കറ്റ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തിനാണ് അവന് മാത്രം പ്രത്യേക പരിഗണന, മറ്റുള്ളവർ കളിക്കുന്നത് ഇന്ത്യയ്ക്ക് വേണ്ടിയാണോ? പിസിബിക്കെതിരെ ആഞ്ഞടിച്ച് ഹസൻ അലി