ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ന്യൂസിലൻഡ്. ഓസ്ട്രേലിയ, ഇന്ത്യ എന്നിവരെ മറികടന്നാണ് കിവീസ് ഒന്നാം റാങ്ക് സ്വന്തമാക്കിയത്. 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം പരിഗണിച്ചാണ് പുതിയ റാങ്കിംഗ്.
121 പോയിന്റാണ് ന്യൂസിലൻഡിനുള്ളത്. ഓസ്ട്രേലിയക്ക് 118ഉം മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 115ഉം പോയിന്റാണുള്ളത്. അതേസമയം ഐസിസി ടി20 റാങ്കിംഗും ഐസിസി പുറത്തുവിട്ടു.ടി20 റാങ്കിംഗിൽ 272 പോയിന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 277 പോയിന്റുള്ള ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.