Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെന്റ് ബോൾട്ട് ടീമിൽ മടങ്ങിയെത്തുന്നു, ടെസ്റ്റ് പരമ്പര നേടാൻ രണ്ടും കൽപ്പിച്ച് കിവീസ്

ട്രെന്റ് ബോൾട്ട് ടീമിൽ മടങ്ങിയെത്തുന്നു, ടെസ്റ്റ് പരമ്പര നേടാൻ രണ്ടും കൽപ്പിച്ച് കിവീസ്

അഭിറാം മനോഹർ

, തിങ്കള്‍, 17 ഫെബ്രുവരി 2020 (11:36 IST)
ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്‌ക്കിറങ്ങുന്ന ഇന്ത്യൻ ടീമിനെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് ന്യൂസിലൻഡിന്റെ 13 അംഗ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. ലോകോത്തര ബൗളറായ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തിരിച്ചുവരവാണ് ടീമിലെ പ്രധാന ആകര്‍ഷണം. നേരത്തെ പരിക്കിനെ തുടർന്ന് ഇന്ത്യക്കെതിരായി നടന്ന ടി20, ഏകദിനമത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഏകദിന പരമ്പരയിലെ വിജയത്തൊടെ ആത്മവിശ്വാസത്തിൽ നിൽക്കുന്ന കിവികൾക്ക് സ്റ്റാർ പെസർ ട്രെന്റ് ബൗൾട്ടിന്റെ സാന്നിധ്യം വലിയ കരുത്താകും നൽകുക. ഒപ്പം ഏകദിന പരമ്പരയില്‍ അരങ്ങേറിയ ഉയരക്കാരനായ പേസര്‍ കൈല്‍ ജാമിസണും ടെസ്റ്റ് പരമ്പരക്കുള്ള കിവീസ് ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ബാറ്റിങിലും ബൗളിങിലും മികച്ച പ്രകടനമായിരുന്നു ജാമിസൺ കാഴ്ച്ചവെച്ചിരുന്നത്.
 
ട്രെന്റ് ബോൾട്ടിന്റെയും ജാമിസണിന്റെയുമൊപ്പം ടീമിലെ വിശ്വസ്ത ബൗളറായ നീല്‍ വാഗ്നറും കിവീസ് ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരിയായ പേസര്‍മാരില്‍ ഒരാളായ ബോള്‍ട്ടിന്റെ മടങ്ങിവരവിനൊപ്പം ജാമിസണിനെ പോലെ പ്രതീക്ഷയുയർത്തുന്ന പേസ് ബൗളറും ടീമിൽ ഒരുമിക്കുമ്പോൾ കിവീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യക്ക് കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്നുറപ്പാണ്. ഇന്ത്യക്കെതിരായ ടെസ്റ്റ് ടീമിൽ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ അജാസ് പട്ടേല്‍ ഇടം പിടിച്ചപ്പോൾ ഇഷ് സോധിയെയും മിച്ചെല്‍ സാന്റ്‌നറെയും ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയിട്ടില്ല. പരിക്കില്‍ മോചിതരാവാത്തതിനാല്‍ ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി എന്നിവരെ ആദ്യ ടെസ്റ്റിനുള്ള സംഘത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യക്ക് ആശ്വാസം, പരിക്ക് മാറി സൂപ്പർ താരം ടെസ്റ്റിൽ തിരിച്ചെത്തുന്നു