കഴിഞ്ഞ സീസണിന്റെ തുടർച്ചയെന്നോണം ദയനീയമായ പ്രകടനമായിരുന്നു രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് പുറത്തെടുത്തത്. അതിലുപരി ഐപിഎല്ലിലെ കഷ്ടകാലം നിക്കോളാസ് പൂറനെ പിന്തുടരുന്നതാണ് ആദ്യ മത്സരത്തി കാണാനായത്.കഴിഞ്ഞ തവണ പഞ്ചാബ് കിംഗ്‌സില്‍ ആയിരുന്നപ്പോള്‍ തുടര്‍ച്ചയായ മൂന്ന് തവണ പൂജ്യത്തിന് പുറത്തായി നാണക്കേടിന്റെ റെക്കോർഡിട്ട പൂറൻ ഈ സീസണിലും പതിവ് തെറ്റിച്ചില്ല.
സീസണിലെ ആദ്യ മത്സരത്തിൽ 9 പന്തുകൾ നേരിട്ട് റൺസൊന്നും നേടാനാവാതെയാണ് താരം പുറത്തായത്. ഐപിഎല്ലിൽ കഴിഞ്ഞ 32 ഇന്നിങ്സിനിടെ ഇത് ആറാം തവണയാണ് താരം പൂജ്യത്തിന് പുറത്താകുന്നത്.2020 മുതല്‍ ഏറ്റവും കൂടുതല്‍ തവണ ഡെക്കായ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് താരം.
എന്നാൽ ഈ നാണക്കേടിൽ മാത്രമൊതുന്നതല്ല താരത്തിന്റെ ഡക്ക് പ്രണയം. ഐപിഎല്ലിൽ ഡയമണ്ട് ഡക്ക് (0 ബോള്‍), ഗോള്‍ഡന്‍ ഡക്ക് (1ബോള്‍), സില്‍വര്‍ ഡക്ക് (2 ബോള്‍) ബ്രോന്‍സ് ഡക്ക് (3 ബോള്‍) എന്നിവയെല്ലാം പൂറന് സ്വന്തം പേരിലുണ്ട്. ഐപിഎല്ലിൽ സൂപ്പർ ഓവറിൽ പൂജ്യത്തിന് പുറത്തായതും മറ്റാരുമല്ല. ഇന്നലെ 9 പന്തുകൾ നേരിട്ടാണ് താരം പൂജ്യത്തിന് പുറത്തായത്.സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പന്ത് നേരിട്ട് ഡക്കിന് പുറത്തായ താരമെന്ന നാണക്കേടും ഇതിലൂടെ താരം സ്വന്തമാക്കി.