Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ജോസ് ബട്ട്‌ലർ, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം

ഐപിഎല്ലിൽ ചരിത്രനേട്ടവുമായി ജോസ് ബട്ട്‌ലർ, നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇംഗ്ലണ്ട് താരം
, ബുധന്‍, 30 മാര്‍ച്ച് 2022 (18:04 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ ചരിത്രനേട്ടം കുറിച്ച് രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്ട്‌ലർ. ഐപിഎല്ലിൽ 2000 റൺസ് പൂർത്തിയാക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടമാണ് ജോസ് ബട്ട്‌ലർ സ്വന്തമാക്കിയത്.
 
നേരത്തെ മുംബൈ ഇന്ത്യൻസ് താരമായിരുന്നു ജോസ് ബട്ട്‌ലർ. ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് ബെന്‍ സ്റ്റോക്‌സിനെ ഒഴിവാക്കിയെങ്കിലും ജോസ് ബട്‌ലറെ രാജസ്ഥാന്‍ നിലനിര്‍ത്തിയിരുന്നു. ഐപിഎല്ലിൽ 2000 പിന്നിട്ട വിദേശതാരങ്ങളുടെ എണ്ണത്തിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്.
 
7 ഓസീസ് ‌താരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഓസീസ് താരമായ ഡേവിഡ് വാർണർ ഐപിഎൽ റൺ‌വേട്ടയിൽ മുൻപന്തിയിലുള്ള താരമാണ്. എ‌ബി ഡിവില്ലിയേഴ്‌സ് അടക്കം 6 സൗത്താഫ്രിക്കൻ താരങ്ങളും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. വിൻഡീസിൽ നിന്നും 3 പേരും ഒരു ന്യൂസിലൻഡ് താരവും പട്ടികയിൽ ഉൾപ്പെടുന്നു.
 
65 ഇന്നിങ്‌സില്‍ നിന്നാണ് ബട്‌ലര്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 48 ഇന്നിങ്സിൽ നിന്നും 2000 റൺസ് സ്വന്തമാക്കിയ കെഎൽ രാഹുലാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് തമിഴ് പറയാന്‍ പറ്റില്ല'; ആര്‍സിബിയില്‍ എത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ഏറ്റവും വലിയ വിഷമം ഇതാണ് !