വെടിക്കെട്ട് ബാറ്റിംഗിന് പേരുകേട്ട വെസ്റ്റിന്ത്യൻ താരമാണ് നിക്കോളാസ് പുറൻ. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്സ്മാനുമായ പുറാൻ എല്ലാ ടീമുകളുടെയും തലവേദനയാണ്. എന്നാലിപ്പോളിതാ പന്തുകൊണ്ടും മാജിക് പുറത്തെടുത്ത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് കരീബിയൻ താരം.
പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനമത്സരത്തിലാണ് വിൻഡീസ് നായകൻ നിക്കോളാസ് പുറാൻ പന്ത് കയ്യിലെടുത്തത്. പകരം വിക്കറ്റ് കീപ്പിംഗ് ജോലി താരം ഷായ് ഹോപ്പിന് കൈമാറുകയായിരുന്നു.
പത്തോവർ തികച്ചറിഞ്ഞ പുറാൻ നാല് നിർണായക പാകിസ്ഥാൻ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. പാകിസ്ഥാന് വേണ്ടി ഓപ്പണർമാരായ ഫഖർ സമാനും ഇമാമുൽ ഹഖും ഓപ്പണിങ് വിക്കറ്റിൽ 12 ഓവറിൽ 60 റൺസടിച്ചുനിൽക്കെയാണ് പുരാൻ ബൗൾ ചെയ്യാനെത്തിയത്.
43 ഏകദിനങ്ങൾ കളിച്ചിട്ടുള്ള പുരാൻ ഇത് രണ്ടാം തവണയാണ് രാജ്യാന്തര ക്രിക്കറ്റിൽ ബൗൾ ചെയ്യുന്നത്. ബൗൾ ചെയ്ത രണ്ടാം ഓവറിൽ തന്നെ ഫഖർ സമനെ പുരാൻ വിക്കറ്റിന് മുന്നിൽ കുരുക്കി. തുടർന്ന് ഇമാമുൾ ഹഖിനെയും മുഹമ്മദ് ഹാരിസിനെയും മുഹമ്മദ് റിസ്‌വാനേയും പ