Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റ്സിൽ പാക് ബാറ്റർമാരെ വിറപ്പിച്ച് ആറടി 9 ഇഞ്ച് കാരൻ, ആരാണ് നിശാന്ത് സരനു

നിഷാന്ത് സരനു
, വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (16:52 IST)
കഴിഞ്ഞ ദിവസമാണ് ലോകകപ്പ് മത്സരങ്ങള്‍ക്കായി പാകിസ്ഥാന്‍ ടീം ഹൈദരാബാദിലെത്തിയത്. വെള്ളിയാഴ്ച നടക്കുന്ന സന്നഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെയാണ് പാകിസ്ഥാന്‍ നേരിടുന്നത്, ഇതിന്റെ ഭാഗമായി പാക് ടീം ഹൈദരാബാദില്‍ പരിശീലനത്തിലാണ്. പാകിസ്ഥാന്‍ ടീമിന്റെ ഭാഗമായി നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ഹൈദരാബാദ് അണ്ടര്‍ 19കാരനായ പേസറാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്.
 
നെറ്റ്‌സില്‍ പന്തെറിയാനെത്തിയ ആറടി 9 ഇഞ്ചുകാരനായ നിശാന്ത് സരനുവിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് പാക് താരങ്ങള്‍. പേസ് കൂടുതല്‍ മെച്ചപ്പെടുത്താനായാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാന്‍ താരത്തിനാകുമെന്ന് പാകിസ്ഥാന്‍ സ്റ്റാര്‍ ഓപ്പണറായ ഫഖര്‍ സമന്‍ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക് പാറ്റ് കമ്മിന്‍സ് എന്നിവരാണ് നിശാന്തിന്റെ പ്രിയപ്പെട്ട ബൗളര്‍മാര്‍. ഞാന്‍ നിലവില്‍ 125 130 വേഗതയിലാണ് പന്തെറിയുന്നത്. മോര്‍ണി മോര്‍ക്കല്‍ സര്‍ എന്റെ പേസ് മെച്ചപ്പെടുത്തണമെന്ന് പറഞ്ഞിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സ് ടീമിന് വേണ്ടി നെറ്റില്‍ പന്തെറിയാമോ എന്നും എന്നോട് ചോദിച്ചിരുന്നു. നിശാന്ത് പറയുന്നു. നേരത്തെ ഇന്ത്യ ന്യൂസിലന്‍ഡ് ഏകദിന മത്സരത്തിന് മുന്‍പ് ന്യൂസിലന്‍ഡ് ടീമിന്റെ നെറ്റ് ബൗളറായും നിശാന്ത് പന്തെറിഞ്ഞിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷദാബ് ഖാനൊപ്പം സഞ്ജു സാംസൺ, സൗഹൃദം പങ്കിട്ട് താരങ്ങൾ: ചിത്രങ്ങൾ വൈറൽ