Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം

രേണുക വേണു
വ്യാഴം, 12 ഡിസം‌ബര്‍ 2024 (14:07 IST)
Ayush Badoni and Nitish Rana

Nitish Rana vs Ayush Badoni: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിനിടെ നാടകീയ രംഗങ്ങള്‍. ഉത്തര്‍പ്രദേശ് താരം നിതീഷ് റാണയും ഡല്‍ഹിയുടെ ആയുഷ് ബദോനിയും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് തര്‍ക്കിച്ചു. സിംഗിളിനായി ഓടിയ ആയുഷ് ബദോനിയുടെ 'വഴിമുടക്കി' നിതീഷ് റാണ നിന്നതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമായത്. 
 
മത്സരത്തിന്റെ 13-ാം ഓവറിലായിരുന്നു സംഭവം. നിതീഷ് റാണയുടെ രണ്ടാം പന്തില്‍ സിംഗിള്‍ എടുക്കുന്നതിനായി ആയുഷ് ബദോനി നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലേക്ക് ഓടുകയായിരുന്നു. ഈ സമയത്ത് നിതീഷ് റാണ ബദോനിയുടെ മുന്നില്‍ കയറിനിന്ന് വഴിമുടക്കാന്‍ ശ്രമിച്ചു. നിതീഷ് റാണ മനപ്പൂര്‍വ്വം ബദോനി ഓടിവരുന്നതിനിടയിലേക്ക് കയറി നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. 
 
ബദോനിയും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. നിതീഷ് റാണയുടെ പ്രവൃത്തി ബദോനി ചോദ്യം ചെയ്തു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കമായി. ഒടുവില്‍ അംപയര്‍ ഇടപെട്ടാണ് വിഷയം പരിഹരിച്ചത്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരെവിടെ?, ടെസ്റ്റിലെ ഗംഭീറിന്റെ തന്ത്രങ്ങളെ ചോദ്യം ചെയ്ത് രവിശാസ്ത്രി

അങ്ങനെ പെട്ടെന്ന് ചോദിച്ചാൽ എന്ത് പറയാൻ, ഫോളോ ഓൺ തീരുമാനമെടുക്കാൻ സമയം വേണം, ഡ്രസ്സിങ് റൂമിലേക്കോടി ബാവുമ

India vs Southafrica: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിനരികെ ഇന്ത്യയും ഗംഭീറും, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പ്രതീക്ഷ സമനില മാത്രം

അടുത്ത ലേഖനം
Show comments