Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

Rohit Sharma

അഭിറാം മനോഹർ

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:12 IST)
ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ യശ്വസി ജയ്‌സ്വാള്‍ അഡ്‌ലെയ്ഡില്‍ നിന്നും പുറപ്പെടാന്‍ വൈകിയതിനെ തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മ കോപാകുലനായതായി റിപ്പോര്‍ട്ട്. മൂന്നാം ടെസ്റ്റ് മത്സരത്തിനായി ബ്രിസ്‌ബെയ്‌നില്‍ പോകാനായി ടീം ഒന്നടങ്കം തയ്യാറായി നിന്നിട്ടും ജയ്‌സ്വാള്‍ ടീമിനൊപ്പം എത്തിയില്ല. താരത്തിനായി 20 മിനിറ്റോളം കാത്തുനില്‍ക്കേണ്ടിവന്നതോടെയാണ് രോഹിത് ദേഷ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറുമടങ്ങുന്ന സംഘം ജയ്‌സ്വാളിനായി ടീം ബസില്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ജയ്‌സ്വാള്‍ ഇറങ്ങിവരാനുള്ള ഒരു ലക്ഷണവും കാണിക്കാതിരുന്നതോടെ പോകാന്‍ തീരുമാനിക്കുകയായിരുന്നു. 20 മിനിറ്റോളം നേരം വൈകിയാണ് ജയ്‌സ്വാള്‍ ലോബിയിലെത്തിയത്. എന്നാല്‍ അപ്പോഴേക്കും ഇന്ത്യന്‍ സംഘം ജയ്‌സ്വാളിനെ കൂട്ടാതെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. പിന്നീട് ജയ്‌സ്വാളിനായി പ്രത്യേക കാര്‍ തരപ്പെടുത്തുകയായിരുന്നു.
 
രാവിലെ 10 മണിക്കായിരുന്നു ബ്രിസ്‌ബെയ്‌നിലേക്കുള്ള വിമാനം. രാവിലെ 8:30ന് ഹോട്ടലില്‍ നിന്നും പുറപ്പെടാന്‍ സപ്പോര്‍ട്ട് സ്റ്റാഫും ടീമും തയ്യാറായി നിന്നിട്ടും ജയ്‌സ്വാള്‍ എത്തിയില്ല. ഇതോടെ രോഹിത് കടുത്ത ദേഷ്യത്തിലായി. ഇതിന് പിന്നാലെയാണ് താരത്തെ കൂടാതെ ടീം ഹോട്ടല്‍ വിട്ടത്. ജയ്‌സ്വാളിനായി ടീം മാനേജ്‌മെന്റ് മറ്റൊരു വാഹനം അറേയ്ഞ്ച് ചെയ്യുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ജയ്‌സ്വാളിനെതിരെ ഉയര്‍ത്തുന്നത്. അച്ചടക്കമില്ലാതെ നടന്നാല്‍ കാംബ്ലിയുടെയും പൃഥ്വി ഷായുടെയും അവസ്ഥ വരുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ജയ്‌സ്വാളിനെ ഓര്‍മപ്പെടുത്തുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കലണ്ടർ വർഷത്തിൽ നാലാം സെഞ്ചുറി, വനിതാ ക്രിക്കറ്റിൽ റെക്കോർഡ് നേട്ടത്തിലെത്തി സ്മൃതി മന്ദാന