Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലണ്ടർ വർഷത്തിൽ നാലാം സെഞ്ചുറി, വനിതാ ക്രിക്കറ്റിൽ റെക്കോർഡ് നേട്ടത്തിലെത്തി സ്മൃതി മന്ദാന

Smriti Mandhana

അഭിറാം മനോഹർ

, വ്യാഴം, 12 ഡിസം‌ബര്‍ 2024 (12:55 IST)
Smriti Mandhana
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സ്മൃതി മന്ദാന. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡ് നേട്ടമാണ് സ്മൃതി സ്വന്തമാക്കിയത്.
 
ഒരു വര്‍ഷം 3 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്‌ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്‌ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്റെ സിദാറ അമീന്‍ എന്നിവരുടെ റെക്കോര്‍ഡാണ് മന്ദാന മറികടന്നത്. ഏകദിനങ്ങളില്‍ സ്മൃതി ഈ വര്‍ഷം നേടുന്ന നാലാമത്തെ സെഞ്ചുറിയായിരുന്നു ഇന്നലെ പിറന്നത്. ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ 2 സെഞ്ചുറികള്‍ നേടിയ മന്ദാന ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും സെഞ്ചുറി നേടിയിരുന്നു. കരിയറിലെ ഒമ്പതാമത്തെ സെഞ്ചുറിയാണ് മന്ദാന ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ അടിച്ചെടുത്തത്.
 
 ഇന്ത്യയ്ക്കായി ഏകദിനങ്ങളില്‍ ഏറ്റവുമധികം സെഞ്ചുറികളെന്ന റെക്കോര്‍ഡും സ്മൃതി മന്ദാനയുടെ പേരിലാണ്. 211 ഇന്നിങ്ങ്‌സുകളില്‍ നിന്നും 7 സെഞ്ചുറികള്‍ നേടിയ ഇതിഹാസതാരം മിതാലിരാജിനെയാണ് സ്മൃതി വെറും 91 ഇന്നിങ്ങ്‌സുകളില്‍ നിന്നും മറികടന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും