Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ മോഹം വേണ്ട, അടുത്തകാലത്തൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലെന്ന് സൗരവ് ഗാംഗുലി

ആ മോഹം വേണ്ട, അടുത്തകാലത്തൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലെന്ന് സൗരവ് ഗാംഗുലി
, വ്യാഴം, 23 ഏപ്രില്‍ 2020 (13:12 IST)
സമീപഭാവിയിലൊന്നും ഇന്ത്യയിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സാഹചര്യത്തിൽ ക്രിക്കറ്റല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്നും ഗാംഗുലി വ്യക്തമാക്കി.ഒക്ടോബർ നവംബർ മാസങ്ങളിലായി നടക്കേണ്ട ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ഐപിഎൽ മത്സരങ്ങൾ നടക്കുമെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ.
 
ജര്‍മനിയില്‍ ഫുട്ബോള്‍ ലീഗ് ഒഴിച്ചിട്ട സ്റ്റേഡിയങ്ങളില്‍ പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോൾ ജർമനിയിലേയും ഇന്ത്യയിലേയും സാമൂഹികസ്ഥിതി വ്യത്യസ്തമാണന്നും ജനങ്ങളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്നും ഗാംഗുലി പറഞ്ഞു. ഇതോടെ അടച്ചിട്ട സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടന്നേക്കുമെന്ന സാധ്യതകൾ കൂടിയാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി ഒരു വാക്കുപോലും പറഞ്ഞില്ല, ഹൃദയത്തിൽ കത്തി കുത്തിയിറക്കിയ വേദന തോന്നി