Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം പോലുമില്ല, സമൂസ കഴിച്ചാണ് ലോകകപ്പ് സെമിയിൽ 171 റൺസെടുത്തത്!

ഭക്ഷണം പോലുമില്ല, സമൂസ കഴിച്ചാണ് ലോകകപ്പ് സെമിയിൽ 171 റൺസെടുത്തത്!
, തിങ്കള്‍, 18 ഏപ്രില്‍ 2022 (20:14 IST)
ധാരാളം പണമൊഴുകുന്ന കളിയാണ് ക്രിക്കറ്റെങ്കിലും വനിതാ ക്രിക്കറ്റ് എക്കാലവും അവഗണനകളുടെ നടുവിലാണ് ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത്. പുരുഷ താരങ്ങൾക്ക് വമ്പൻ പ്രതിഫലവും സൗകര്യങ്ങളും ലഭിച്ചിരുന്നപ്പോൾ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഭക്ഷണം പോലും കൃത്യമായി ലഭിച്ചിരുന്നില്ല. 
 
ഇന്ത്യൻ വനിതാ ക്രിക്കറ്റ് നേരിട്ട അവസ്ഥ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച ബിസിസിഐ ഭരണകാര്യ സമിതിയുടെ തലവനായിരിക്കെ അറിഞ്ഞ സംഭവങ്ങൾ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ സിഎ‌ജി കൂടിയായിരുന്ന വിനോദ് റായ്.
 
വിനോദ് റായിയുടെ ഓട്ടോബയോഗ്രഫിയായ നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്‌മാനിലാണ് ഈ വെളിപ്പെടുത്തൽ.  ഇന്നും വനിതാ ക്രിക്കറ്റിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും വിനോദ് റായ് പറയുന്നു. 2006 വരെ ഇന്ത്യൻ പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങൾക്ക് നൽകിയിരുന്നത്. ഇത് തുടരാനാകില്ലെന്നും വനിതാ താരങ്ങളുടെ ജേഴ്‌സിയിൽ വ്യത്യാസം വേണമെന്ന് ഞാൻ നൈക്കി‌യെ അറിയിച്ചു.
 
2017ൽ വനിതാ ലോകകപ്പ് സെമി ഫൈനലിൽ ഹർമൻപ്രീത് 171 റൺസ് എടുക്കുന്നത് വരെ വനിതാ ക്രിക്കറ്റിൽ ഞാൻ വലിയ ശ്രദ്ധ നൽകിയിരുന്നില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്. അന്ന് ഹർമാൻ പ്രീതിന് മത്സരത്തിന് മുൻപെ കഴിക്കാൻ ഒന്നും ലഭിച്ചിരുന്നില്ല. സമൂസ കഴിച്ചുകൊണ്ടാണ് ഹർമാൻ കളിക്കാൻ ഇ‌റങ്ങിയത്. വയറ്റിന് ബുദ്ധിമുട്ടുണ്ടായി. ഓടാൻ വയ്യാത്തത് കൊണ്ടാണ് സിക്സുകൾ അടിച്ചതെന്നാണ് ഹർമാൻ എന്നോട് പറഞ്ഞത്. വിനോദ് റായ് ഓർത്തെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ടീമിനെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, മറ്റെവിടെയും കളിക്കില്ല, വിരമിച്ചാലും ടീമിനൊപ്പം: സുനിൽ നരെയ്‌ൻ