Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു ഓഫ്സ്പിന്നറില്ല, മധ്യനിരയിൽ ഫോം തെളിയിക്കാത്ത ബാറ്റർമാർ, സൂര്യകുമാർ എന്ന ലോട്ടറി അടിക്കുമോ? ഇന്ത്യയുടെ ലോകകപ്പ് സാധ്യത എത്രമാത്രം?

ഒരു ഓഫ്സ്പിന്നറില്ല, മധ്യനിരയിൽ ഫോം തെളിയിക്കാത്ത ബാറ്റർമാർ, സൂര്യകുമാർ എന്ന ലോട്ടറി അടിക്കുമോ? ഇന്ത്യയുടെ ലോകകപ്പ് സാധ്യത എത്രമാത്രം?
, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (21:40 IST)
ഐസിസി ഏകദിന ലോകകപ്പിനായുള്ള ഇന്ത്യയുടെ 15 അംഗ സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ പറ്റിയുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. സീനിയര്‍ താരങ്ങളായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ടീമില്‍ തിരിച്ചെത്തിയതൊടെ വലിയ സര്‍പ്രൈസോ കാര്യമായ മാറ്റമോ ഇല്ലാതെയാണ് ഇന്ത്യ ടീം അന്നൗണ്‍സ് ചെയ്തത്.
 
സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളിലാണ് ലോകകപ്പ് എങ്കിലും മികച്ചൊരു വലം കയ്യന്‍ ഓഫ് സ്പിന്നറെ പോലും ഇന്ത്യ ടീമില്‍ തിരെഞ്ഞെടുത്തിട്ടില്ല. കുല്‍ദീപ് യാദവ് മാത്രമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. എട്ടാമതായി ബാറ്റിംഗിനിറങ്ങുന്ന താരത്തിനും ബാറ്റ് ചെയ്യാന്‍ സാധിക്കണമെന്ന തീരുമാനമാണ് ഇക്കുറി ബിസിസിഐ എടുത്തത്. ഇത് ബൗളിംഗിന്റെ മൂര്‍ച്ച കുറയ്ക്കുന്ന തീരുമാനമാണെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ശാര്‍ദ്ദൂല്‍ താക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തി തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് ബിസിസിഐ. വാലറ്റത്ത് റണ്‍സ് കണ്ടെത്താന്‍ ശാര്‍ദ്ദൂലിനാകുമെങ്കിലും ധാരാളം റണ്‍സ് താരം വിട്ടുകൊടുക്കുമെന്നത് ഒരു പോരായ്മയാണ്. ശാര്‍ദ്ദൂലിന് പകരം ഓഫ് സ്പിന്നറായി അശ്വിന്‍ ഇടം പിടിക്കുകയായിരുന്നുവെങ്കില്‍ ഇടം കയ്യന്മാര്‍ക്കെതിരെ അശ്വിനെ ഫലപ്രദമായി ഉപയോഗിക്കാമായിരുന്നുവെന്നും ബാറ്റ് കൊണ്ടും സംഭാവന നല്‍കാന്‍ അശ്വിനാകുമെന്നും ആരാധകര്‍ കരുതുന്നു.
 
അതേസമയം മധ്യനിരയില്‍ ഇപ്പോഴും കാഷ്വാലിറ്റി വാര്‍ഡിന്റെ അവസ്ഥയിലാണ് ടീം. മധ്യനിരയിലെ മികച്ച താരങ്ങളാണെങ്കിലും പരിക്ക് മാറിയെത്തിയ ശ്രേയസ് അയ്യരോ കെ എല്‍ രാഹുലോ തങ്ങളുടെ ഫോം ഇതുവരെയും തെളിയിച്ചിട്ടില്ല. ടി20യിലെ മസ്മരിക പ്രകടനങ്ങളുടെ മികവില്‍ സൂര്യകുമാര്‍ യാദവ് എന്ന ലോട്ടറിയിലും ബിസിസിഐ ഇത്തവണ പ്രതീക്ഷ വെയ്ക്കുന്നു. സൂര്യകുമാറിന് ഏകദിനത്തില്‍ തിളങ്ങാനായാല്‍ അത് ടീമില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നാണ് ബിസിസിഐയുടെ കണക്കുകൂട്ടല്‍. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയന്‍ പര്യടനം മാത്രമാണ് ബാക്കിനില്‍ക്കുന്നത് എന്നതിനാല്‍ തന്നെ വരും ദിവസങ്ങളില്‍ കെ എല്‍ രാഹുല്‍,സൂര്യകുമാര്‍ യാദവ്,ശ്രേയസ് അയ്യര്‍ എന്നിവരുടെ പ്രകടനങ്ങള്‍ ഇന്ത്യന്‍ വിജയങ്ങളില്‍ നിര്‍ണായകമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തർ ലോകകപ്പ് മെസ്സിക്ക് കിരീടം നൽകാൻ വേണ്ടി സംഘടിപ്പിച്ചത്, തുറന്നടിച്ച് ലൂയിസ് വാൻ ഗാൽ