Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്കറ്റ് കീപ്പറെന്നാൽ ധോണി, അവന്റെ സ്ഥാനം തൊടാൻ‌പോലും ആർക്കും സാധിയ്കില്ല; കപിൽദേവ്

വിക്കറ്റ് കീപ്പറെന്നാൽ ധോണി, അവന്റെ സ്ഥാനം തൊടാൻ‌പോലും ആർക്കും സാധിയ്കില്ല; കപിൽദേവ്
, ചൊവ്വ, 24 നവം‌ബര്‍ 2020 (13:22 IST)
ഇന്ത്യയുടെ മുൻ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയെ പ്രശംസിച്ച് ഇന്ത്യയ്ക്ക് ആദ്യ ലോകകപ്പ് കിരീടം സമ്മനിച്ച നായകൻ കപിൽ ദേവ്. വിക്കറ്റ് കിപ്പിങ്ങിൽ ധോണിയുടെ അടുത്തെത്താൻ പോലും ആർക്കും സാധിയ്ക്കില്ല എന്ന് കപിൽ ദേവ് പറഞ്ഞു. ഒരു ടെലിവിഷൻ ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് ധോണിയെ വാനോളം പുകഴ്ത്തി കപിൽദേവ് രംഗത്തെത്തിയത്. തന്റെ സ്വപ്ന ഇലവനിലെ ടീം അംഗങ്ങൾ ആരൊക്കെയെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു കപിൽദേവിന്റെ പ്രതികരണം.
 
എന്റെ ഡ്രീം ഇലവലിൽ ഏകദിനത്തിലും ടെസ്റ്റിലും വ്യത്യസ്ത താരങ്ങളായിരിക്കും ഉണ്ടാവുക. ഏകദിന ടീമാണെങ്കില്‍ സച്ചിന്‍, സെവാഗ്, കോഹ്‌ലി, ദ്രാവിഡ്, യുവരാജ് തുടങ്ങിയവരെല്ലാം ടീമിലുണ്ടാകും. വിക്കറ്റ് കീപ്പറായി എംഎസ് ധോണി തന്നെയാവും ഉണ്ടാവുക. അവന്റെ സ്ഥാനം തൊടാന്‍ പോലും മറ്റാർക്കുമാകില്ല. സഹീര്‍ ഖാന്‍, ശ്രീനാഥ്, ബുമ്ര. അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്ങ് എന്നിവരെയാണ് പെട്ടന്ന് ഓര്‍മ വരുന്നത്' കപില്‍ ദേവ് പറഞ്ഞു. ഇന്ത്യയുടെ മുൻ നായകനും ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ കപിൽദേവ് ടീമിൽ ഉൾപ്പെടുത്തിയില്ല എന്നത് ശ്രദ്ദേയമാണ്.
 
കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യൻ ടീമിൻൽനിന്നും വിട്ടുനിന്ന ധോണിയുടെ മടങ്ങിവരവും വിരമിയ്ക്കലുമായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകത്തെ വലിയ ചർച്ചാ വിഷയം. എന്നാൽ വിമർഷരെ പോലും അമ്പരപ്പിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റ് 15ന് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിയ്ക്കുകയായിരുന്നു. ഏറെ കാലത്തിന് ശേഷം ധോണി ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുന്നു എന്നതായിരുന്നു ഇത്തവണത്തെ ഐപിഎലിന്റെ വലിയ പ്രത്യേകതകളിൽ ഒന്ന്. എന്നാൽ ഐപിഎലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ധോണിയ്ക്കായില്ല. ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലെയോഫ് കാണാതെ പുറത്തായി. ഈ സീസണിന് ശേഷം ധോണി വിരമിയ്ക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു എങ്കിലും അടുത്ത ഐപിഎലിലും താൻ കളിയ്ക്കും എന്ന് ധോണി തന്നെ പ്രാഖ്യാപിയ്ക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കാണികളെത്തുന്നു, നിയന്ത്രണങ്ങളോടെ പ്രവേശനം