Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നൈയ്ക്കായി കളിക്കുന്നത് വരെ എന്നെ ആർക്കും അറിയില്ലായിരുന്നു: മഹീഷ പതിരണ

CSK

അഭിറാം മനോഹർ

, വ്യാഴം, 25 ജൂലൈ 2024 (19:57 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്ലില്‍ കളിക്കാനായതാണ് തന്റെ ക്രിക്കറ്റ് കരിയറിന്റെ ടേണിംഗ് പോയിന്റെന്ന് ശ്രീലങ്കന്‍ യുവ പേസ് ബൗളറായ മതീഷ പതിരണ. ചെന്നൈയ്ക്കായി കളിക്കുന്നത് വരെ തന്നെ ആര്‍ക്കും അറിയില്ലായിരുന്നുവെന്നും ചെന്നൈയ്ക്കായി കളിക്കാനായത് ദൈവം തന്ന സമ്മാനമായാണ് കരുതുന്നതെന്നും പതിരണ പറഞ്ഞു.
 
എന്റെ അണ്ടര്‍ 19 കരിയറിന് ശേഷം ശ്രീലങ്കയുടെ ഒരു ടീമിലും ഞാന്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഐപിഎല്ലില്‍ ചെന്നൈയ്ക്കായി അരങ്ങേറിയതിന് ശേഷം എനിക്ക് അവസരങ്ങള്‍ ലഭിക്കുകയും ശ്രീലങ്കയുടെ പ്രധാനടീമിലേക്ക് തിരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. ചെന്നൈയ്ക്കായി കളിക്കും വരെ എന്നെ ആര്‍ക്കും അറിയില്ലായിരുന്നു. മഹി ഭായിയുമായി ഡ്രസ്സിംഗ് റൂം പങ്കിടുന്നത് വലിയ അനുഗ്രഹമായി കാണുന്നുവെന്നും പതിരനെ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെഗാതാരലേലം 5 വർഷത്തിൽ മതി, 8 താരങ്ങളെ നിലനിർത്താൻ അനുവദിക്കണം, ആവശ്യവുമായി കൂടുതൽ ഫ്രാഞ്ചൈസികൾ