കളിച്ചിരുന്ന കാലഘട്ടത്തിൽ ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് പേരെടുത്ത താരങ്ങളാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറും ശ്രീലങ്കയുടെ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുമ്പോൾ രണ്ട് താരങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളും കളിക്കളത്തിൽ നടക്കാറുണ്ട്.
എന്നാൽ തന്റെ ക്രിക്കറ്റ് ജീവിതത്തിൽ തന്നെ ഭയപ്പെടുത്തിയ ബാറ്റ്സ്മാൻ സച്ചിൻ അല്ലെന്നാണ് മുരളി പറയുന്നത്. സച്ചിൻ പുറത്താക്കാൻ പ്രയാസമുള്ള ബാറ്റ്സ്മനായിരുന്നു. എന്നിരുന്നാലും സച്ചിനെതിരെ പന്തെറിയാൻ ഭയമില്ലായിരുന്നു. എന്നാൽ സെവാഗിനെ ഞാൻ ശരിയ്ക്കും ഭയനിരുന്നു.
സെവാഗ് ബാറ്റ് ചെയ്യുമ്പോൾ പ്രതിരോധാത്മകമായ ഫീല്‍ഡിംഗ് വിന്യാസമാണ് നടത്തുക. കാരണം സെവാഗ് കടന്നാക്രമിക്കുമെന്ന് അറിയാം.തന്റെ ദിവസത്തില്‍ ആരെയും തച്ചുതകര്‍ക്കാമെന്ന ആത്മവിശ്വാസം സെവാഗിനുണ്ടായിരുന്നു. അതിനാല്‍ സെവാഗ് പിഴവ് വരുത്തുന്നത് കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. മുരളി പറയുന്നു.
അതേസമയം ബ്രയാൻ ലാറയും തന്നെ പ്രയാസപ്പെടുത്തിയ ബാറ്റ്സ്മാനാണെന്ന് മുരളീധരൻ പറയുന്നു. എന്നാലും ലാറ ബൗളർമാരെ ബഹുമാനിക്കും. സെവാഗ് അങ്ങനെയായിരുന്നില്ല.ഒരു ടെസ്റ്റിന്റെ രണ്ട് മണിക്കൂറിനുള്ളില്‍ 150 റണ്‍സ് ഉറപ്പാക്കുന്നതായിരുന്നു സെവാഗിന്റെ ശൈലി. സച്ചിന്‍ വിക്കറ്റ് സംരക്ഷിക്കും. സാങ്കേതികത്തികവുള്ള സച്ചിനെ പുറത്താക്കുക ദുഷ്‌കരമായിരുന്നു. സെവാഗും ലാറയുമാണ് തന്റെ പന്തുകളുടെ ഗതിമാറ്റത്തെ ശരിക്കും മനസിലാക്കിയിട്ടുള്ളതെന്നും നന്നായി കളിച്ചിട്ടുള്ളതെന്നും മുരളീധരൻ പറഞ്ഞു.