ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. മുതിര്‍ന്ന താരങ്ങളെ മാറ്റിനിര്‍ത്താന്‍ ബിസിസിഐ തയ്യാറല്ല. അതുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിനുള്ള രണ്ടാം നിര ടീമിലേക്ക് യുവതാരങ്ങളെ നിയോഗിച്ചിരിക്കുന്നത്. യഷസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരെ ഏഷ്യന്‍ ഗെയിംസിലേക്ക് നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇവരില്‍ ആരും ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കില്ല.
ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം എങ്ങനെയായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും തുടരും. വിരാട് കോലി തന്നെയായിരിക്കും മൂന്നാം നമ്പറില്‍. ശ്രേയസ് അയ്യര്‍ തിരിച്ചെത്തുമോ എന്ന് നോക്കിയായിരിക്കും സൂര്യകുമാര്‍ യാദവിന്റെ ഭാവി.
ലോകകപ്പിനുള്ള സാധ്യത സ്‌ക്വാഡ്
ഓപ്പണര്‍മാര്‍ : രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍
മധ്യനിര : വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍ : കെ.എല്‍.രാഹുല്‍, സഞ്ജു സാംസണ്‍
ഓള്‍റൗണ്ടര്‍മാര്‍ : ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍
സ്പിന്നര്‍മാര്‍ : യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്
പേസര്‍മാര്‍: മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍ : ഇഷാന്‍ കിഷന്‍, ശര്‍ദുല്‍ താക്കൂര്‍, രവിചന്ദ്രന്‍ അശ്വിന്‍