Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധ്യനിരയില്‍ ശ്രേയസും രാഹുലും വേണം; തിരിച്ചടിയാകുക സൂര്യകുമാറിനും സഞ്ജുവിനും

മധ്യനിരയില്‍ ശ്രേയസും രാഹുലും വേണം; തിരിച്ചടിയാകുക സൂര്യകുമാറിനും സഞ്ജുവിനും
, വെള്ളി, 13 ജനുവരി 2023 (10:21 IST)
ഏകദിന ഫോര്‍മാറ്റില്‍ ശ്രേയസ് അയ്യരും കെ.എല്‍.രാഹുലും ഇന്ത്യയുടെ സ്ഥിരം താരങ്ങളായി തുടരും. ഏകദിന ലോകകപ്പ് അടുത്തിരിക്കെയാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനം. മധ്യനിരയില്‍ ശ്രേയസും രാഹുലും ഉറപ്പായും വേണമെന്ന് മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡും നിലപാടെടുത്തു. ഇതോടെ ലോകകപ്പ് ടീമില്‍ ശ്രേയസും രാഹുലും ഉറപ്പായും സ്ഥാനംപിടിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായി. 
 
രാഹുലിനെയും ശ്രേയസിനെയും മാറ്റിനിര്‍ത്തി ഏകദിനത്തില്‍ പരീക്ഷണത്തിനു തയ്യാറല്ലെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. ഇരുവരും നിലവില്‍ ഏകദിന ഫോര്‍മാറ്റിനു ഏറ്റവും അനുയോജ്യരായ ബാറ്റര്‍മാരാണ്. സ്പിന്നിനെ നന്നായി കളിക്കാന്‍ കഴിവുള്ള താരമാണ് ശ്രേയസ് അയ്യര്‍. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ സ്പിന്നിനെ നന്നായി കളിക്കുന്ന ബാറ്റര്‍ അത്യാവശ്യമാണ്. അതുകൊണ്ടാണ് ശ്രേയസിന് കാര്യങ്ങള്‍ എളുപ്പമായത്. മധ്യനിരയില്‍ സാഹചര്യം മനസിലാക്കി ബാറ്റ് ചെയ്യാനുള്ള കഴിവാണ് രാഹുലിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്. 
 
ശ്രേയസും രാഹുലും ഏകദിന സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിനും സഞ്ജു സാംസണും കാര്യങ്ങള്‍ തിരിച്ചടിയാകും. ഇരുവര്‍ക്കും ഏകദിന ലോകകപ്പില്‍ അവസരം ലഭിക്കില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hockey World Cup 2023 India: ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എന്നെല്ലാം?