ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ നേടിയ ഇരട്ടസെഞ്ചുറിയോട് കൂടി ഇന്ത്യൻ ടീമിൽ തൻ്റെ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് യുവതാരമായ ഇഷാൻ ക്രിഷൻ. എന്നാൽ ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ടീമിൽ ഓപ്പണറായി ടീമിൽ ഇടം നേടിയത് ശുഭ്മാൻ ഗില്ലാണ്. കഴിഞ്ഞ ഒരു വർഷമായി ഏകദിനത്തിൽ താരം പുലർത്തുന്ന സ്ഥിരതയാർന്ന പ്രകടനമാണ് താരത്തിന് തുണയായത്.
ലോകകപ്പിലും രോഹിത്തിനൊപ്പം ഗിൽ തന്നെ ഓപ്പൺ ചെയ്യുമെന്നാണ് സൂചന. മികച്ച ഫോമിലുള്ള ഇഷാൻ കിഷന് ഇതോടെ അവസരം നഷ്ടമാകും. ഇപ്പോഴിതാ ഇഷാന് മുന്നിൽ വലിയൊരു ഭാവിയുണ്ടെന്നും അദ്ദേഹത്തിൻ്റെ സമയം വരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിൽ നിലവിൽ ഓരോ ബാറ്റിംഗ് പൊസിഷനിലും നിരവധി താരങ്ങളുണ്ട്. നായകനും പരിശീലകനുമാണ് ആര് കളിക്കണമെന്ന് തീരുമാനിക്കുന്നത്. ഗാംഗുലി പറഞ്ഞു.