Webdunia - Bharat's app for daily news and videos

Install App

Officer on Duty Box Office Collection: ഓഫീസര്‍ ഓണ്‍ ബീസ്റ്റ് മോഡ്; വന്‍ വിജയത്തിലേക്ക്

നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ ചിത്രത്തിനു ലഭിക്കും

രേണുക വേണു
തിങ്കള്‍, 24 ഫെബ്രുവരി 2025 (09:44 IST)
Officer on Duty Box Office Collection: കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ബോക്‌സ്ഓഫീസില്‍ കത്തിക്കയറുന്നു. റിലീസ് ചെയ്തു നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷന്‍ 10 കോടിയിലേക്ക് അടുക്കുന്നു. നാലാം ദിനമായ ഞായറാഴ്ച (ഇന്നലെ) ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ഏതാണ്ട് മൂന്നര കോടിക്ക് അടുത്താണ് ചിത്രം കളക്ട് ചെയ്തത്. ശനിയാഴ്ചയും മൂന്ന് കോടിക്ക് അടുത്ത് കളക്ഷന്‍ ലഭിച്ചിരുന്നു. 
 
നിലവിലെ ബോക്‌സ്ഓഫീസ് പ്രകടനം കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ ചിത്രത്തിനു ലഭിക്കും. കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റമാണ് വീക്കെന്‍ഡില്‍ ഇത്ര വലിയ ബോക്‌സ്ഓഫീസ് മുന്നേറ്റത്തിനു കാരണമായത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 20 കോടിക്ക് അടുത്തെത്തിയെന്നാണ് റിപ്പോര്‍ട്ട്. 
 
ഷാഹി കബീറിന്റെ തിരക്കഥയില്‍ ജിത്തു അഷറഫ് സംവിധാനം ചെയ്ത 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ്. കുഞ്ചാക്കോ ബോബന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. 
 
സിനിമയെ കുറിച്ച് വെബ് ദുനിയ മലയാളം പ്രസിദ്ധീകരിച്ച റിവ്യു വായിക്കാം: 
 
ഷാഹി കബീറിന്റെ മുന്‍ തിരക്കഥകളെ പോലെ വളരെ എന്‍ഗേജിങ്ങും ഗ്രിപ്പിങ്ങും ഉള്ളതായിരുന്നു 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ ആദ്യ പകുതി. പ്ലോട്ടിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ ആദ്യ പകുതിയില്‍ തിരക്കഥ വിജയിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ തിരക്കഥയും ഡയറക്ഷനും അല്‍പ്പം നിരാശപ്പെടുത്തി. സിനിമയെ മൊത്തത്തില്‍ ശരാശരിയിലോ അല്ലെങ്കില്‍ അതിനു തൊട്ടുമുകളില്‍ നില്‍ക്കാവുന്ന തരത്തിലേക്കോ താഴ്ത്തുന്നത് രണ്ടാം പകുതിയാണ്. 
 
രണ്ടാം പകുതിയില്‍ തിരക്കഥയിലുണ്ടാകുന്ന പോരായ്മകളെ ഒരുപരിധി വരെ മറച്ചുപിടിക്കുന്നത് നോണ്‍ ലീനിയര്‍ കഥ പറച്ചിലുകൊണ്ടാണ്. സംശയങ്ങളെ കുറിച്ച് ആലോചിക്കാന്‍ സമയം നല്‍കാതെ നോണ്‍ ലീനിയര്‍ കഥ പറച്ചിലുകൊണ്ട് പ്രേക്ഷരുടെ എന്‍ഗേജ് ചെയ്യിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ ഭൂരിപക്ഷം വരുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ ചിത്രത്തിനു സാധിക്കും. ഇന്‍വസ്റ്റിഗേഷന്‍ ഓഫീസറുടെ പാസ്റ്റ് ട്രോമയടക്കം പൊതുവെ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ തുടര്‍ന്നുപോരുന്ന 'ക്ലീഷേ' ഘടകങ്ങളെല്ലാം ഇവിടെയുണ്ട്. അതെല്ലാം പ്രതീക്ഷിച്ചു കയറിയാല്‍ സാറ്റിസ്ഫാക്ടറിയായിരിക്കും പടം. 
 
തുടക്കത്തില്‍ ഒരു പത്ത് മിനിറ്റ് കുഞ്ചാക്കോ ബോബന്റെ എയറുപിടിത്തവും ബുദ്ധിമുട്ടിയുള്ള ഡയലോഗ് ഡെലിവറിയും ഉണ്ടെങ്കിലും പിന്നീടങ്ങോട്ട് പുള്ളി നല്ല രീതിയില്‍ കഥാപാത്രത്തെ പുള്‍ ഓഫ് ചെയ്തിട്ടുണ്ട്. പുള്ളിയുടെ മികച്ച പെര്‍ഫോമന്‍സ് സിനിമയുടെ ബാക്ക് ബോണ്‍ ആണ്. 
 
നവാഗത സംവിധായകന്‍ എന്ന നിലയില്‍ ജിത്തു അഷ്‌റഫ് നിരാശപ്പെടുത്തുന്നില്ല. രണ്ടാം പകുതിയെ കുറേ കൂടി ഗൗരവത്തില്‍ സമീപിച്ചിരുന്നെങ്കില്‍ അരങ്ങേറ്റ ചിത്രം അവിസ്മരണീയമാക്കാനുള്ള സാധ്യതകള്‍ സംവിധായകനുണ്ടായിരുന്നു. ജേക്‌സ് ബിജോയിയുടെ സംഗീതവും ചമന്‍ ചാക്കോയുടെ എഡിറ്റിങ്ങും മികച്ചതായിരുന്നു. റോബി വര്‍ഗീസ് രാജിന്റെ ക്യാമറയും തൃപ്തികരമായിരുന്നു. സിനിമയിലെ ഫൈറ്റ് സീനുകളെല്ലാം വളരെ എന്‍ഗേജിങ്ങും പെര്‍ഫക്ടുമായിരുന്നു. അതില്‍ തന്നെ മോര്‍ച്ചറി ഫൈറ്റ് സീന്‍ എടുത്തുപറയേണ്ടതാണ്. മൊത്തത്തില്‍ തിയറ്റര്‍ വാച്ചബിലിറ്റി അര്‍ഹിക്കുന്ന ചിത്രം തന്നെയാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. വന്‍ പ്രതീക്ഷകളില്ലാതെ ടിക്കറ്റെടുത്താല്‍ തീര്‍ച്ചയായും എല്ലാ പ്രേക്ഷകരെയും ചിത്രം തൃപ്തിപ്പെടുത്തും. 
 
(ചിലര്‍ക്കെങ്കിലും പടത്തിലെ വയലന്‍സ് അത്ര മാനേജബിള്‍ ആയിരിക്കില്ല. പടം കണ്ട ചില ഫ്രണ്ട്‌സ് പലയിടത്തും ഡിസ്റ്റര്‍ബ്ഡ് ആയിരുന്നെന്ന് പറഞ്ഞു. കുട്ടികളെയും കൊണ്ട് കാണരുതെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം) 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

Virat Kohli: 'ഇങ്ങോട്ട് തന്നത് പലിശ സഹിതം അങ്ങോട്ട്'; ശ്രേയസിനു കോലിയുടെ മറുപടി (വീഡിയോ)

Mumbai Indians: ഇത് വിന്റേജ് മുംബൈ; ചെന്നൈ സൂപ്പര്‍ കിങ്‌സിനു വീണ്ടും തോല്‍വി

RCB vs PBKS: ക്ലാസ് വിടാതെ കോലി, അർധസെഞ്ചുറിയുമായി പടിക്കലും, പഞ്ചാബിനെതിരെ ബെംഗളുരുവിന് അനായാസ ജയം

ഏകദിന ലോകകപ്പ് കളിക്കാൻ പാക് വനിതകൾ ഇന്ത്യയിലേക്കില്ല, എല്ലാം നേരത്തെ തീരുമാനിച്ചതാണെന്ന് പിസിബി

ടീമിനെ തോൽപ്പിക്കണമെന്ന് ഉറപ്പിച്ച് കളിക്കുന്നവർ, ജുറലും ഹെറ്റ്മെയറും25 കോടിക്ക് രാജസ്ഥാൻ വാങ്ങിയ മുന്തിയ ഇനം വാഴകളെന്ന് ആരാധകർ

അടുത്ത ലേഖനം
Show comments