Webdunia - Bharat's app for daily news and videos

Install App

രോഹിത്തും കോലിയും ആദ്യമെ പുറത്തായാൽ ഇന്ത്യ വിറയ്ക്കും, സമ്മർദ്ദം താങ്ങാൻ കഴിയുന്ന മറ്റാരും ഇന്ത്യയിലില്ല: മുഹമ്മദ് ഹഫീസ്

Webdunia
ഞായര്‍, 23 ജനുവരി 2022 (10:38 IST)
തുടർച്ചയായി രണ്ടാമത് ടി20 ലോകകപ്പിലും നേർക്കുനേർ പോരാടാനിറങ്ങുകയാണ് ഇന്ത്യയും പാകിസ്ഥാനും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റിന്റെ സൂപ്പര്‍ 12‌ൽ കൊമ്പുകോർത്തപ്പോൾ വിജയം പാകിസ്ഥാനോടൊപ്പമായിരുന്നു. അന്നത്തെ പരാജയത്തിന് കണക്ക് തീർക്കാനുള്ള അവസരമാണ് ഇപ്പോൾ ഇന്ത്യയ്ക്ക് മുന്നിൽ ഒരുങ്ങുന്നത്.
 
എന്നാൽ മറ്റേത് ക്രിക്കറ്റ് മത്സരത്തിനേക്കാളും ആവേശവും സമ്മർദ്ദവും നിറയുന്ന ഇന്ത്യ-പാക് പോരാട്ടത്തിന്റെ സമ്മർദ്ദം താങ്ങാനാവുന്ന രണ്ട് താരങ്ങൾ മാത്രമെ നിലവിൽ ഇന്ത്യൻ നിരയിലുള്ളുവെന്ന് അവകാശപ്പെട്ടിരിക്കുകയാണ് പാകിസ്ഥാൻ മുൻതാരമായ മുഹമ്മദ് ഹഫീസ്.
 
വിരാട് കോലിയും രോഹിത് ശർമയും മാത്രമാണ് ഇങ്ങനെയൊരു വലിയ മത്സരത്തിന്റെ സമ്മർദ്ദം താങ്ങാനാവുന്ന ഇന്ത്യൻ താരങ്ങൾ. മറ്റുള്ളവര്‍ മോശമാണെന്നു പറയാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. പക്ഷെ ഈ രണ്ടു പേരും പാകിസ്താനെതിരായ കളിയില്‍ നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്കു സമ്മര്‍ദ്ദം താങ്ങാന്‍ കഴിയില്ല. ഹഫീസ് പറഞ്ഞു.
 
ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഇരുടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ടാവും. ഞാന്‍ ഒരുപാട് ഇന്ത്യ- പാക് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിലെ ആദ്യത്തെ മല്‍സരം ഞങ്ങള്‍ വിജയിച്ചപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷ നിങ്ങള്‍ കണ്ടിട്ടുണ്ടാവും, അത് സാധാരണ രീതിയില്‍ ആയിരുന്നില്ല.ഹഫീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

സഞ്ജുവിന് ഇത് അർഹിച്ച അംഗീകാരം, രോഹിത്ത് ലോകകപ്പും കൊണ്ടേ മടങ്ങുവെന്ന് ധവാൻ

അന്ന് സെലക്ടര്‍മാരുടെ കാലില്‍ വീഴാത്തത് കൊണ്ട് എന്നെ തഴഞ്ഞു, കരിയറില്‍ ഒരുത്തന്റെയും കാല് പിടിക്കാന്‍ നിന്നിട്ടില്ല : ഗൗതം ഗംഭീര്‍

പഴയ പോലെയല്ല, ഫീൽഡൊന്നും ചെയ്യേണ്ട, നിങ്ങൾക്ക് ഇമ്പാക്ട് പ്ലെയറായി വന്നുകൂടെ, ക്രിസ് ഗെയ്‌ലിനോട് കോലി

M S Dhoni: കാലിലെ പരിക്കിൽ ധോനി ശസ്ത്രക്രിയയ്ക്ക് വിധേയനാകും, വിരമിക്കൽ തീരുമാനം ശസ്ത്രക്രിയ കഴിഞ്ഞ്

IPL Play off: മഴ വില്ലനാകില്ല, ഐപിഎല്ലിലെ ആദ്യ ഫൈനലിസ്റ്റാരാകുമെന്ന് ഇന്നറിയാം

അടുത്ത ലേഖനം
Show comments