Publish Date: Sat, 06 Feb 2021 (11:06 IST)
Updated Date: Sat, 06 Feb 2021 (11:09 IST)
ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനായ അജിങ്ക്യ രഹാനയെ പറ്റി ടീം നായകൻ വിരാട് കോലി. ഓസീസിൽ നായകനായി അജിങ്ക്യ രഹാനെ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. രഹാനയെ ടെസ്റ്റ് ടീം നായകനാകണമെന്ന് ഒരു വിഭാഗം ആരാധകർ ആവശ്യപ്പെടുന്നതിനിടെയാണ് തങ്ങളുടെ ബന്ധത്തെ പറ്റി കോലി വിശദീകരിച്ചിരിക്കുന്നത്.
പരസ്‌പരം രണ്ട് പേർക്കുമിടയിൽ ബഹുമാനമാണുള്ളതെന്നും വിശ്വാസമാണ് ബന്ധത്തിന്റെ അടിസ്ഥാനമെന്നുമാണ് കോലി അഭിപ്രായപ്പെട്ടത്.ഒരേ ലക്ഷ്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്. ഓസ്‌ട്രേലിയയില്‍ രഹാനെ തന്റെ ഉത്തരവാദിത്തം ഭംഗിയായി പൂര്‍ത്തിയാക്കി.
മൈതാനത്ത് പല കാര്യങ്ങളിലും രഹാനെ അഭിപ്രായം പങ്കുവെക്കാറുണ്ട്. മത്സരത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തി തീരുമാനമെടുക്കാന്‍ രഹാനെയ്ക്ക് മിടുക്കുണ്ട്. വ്യക്തത ലഭിക്കുവാനായി നിരവധി കാര്യങ്ങൾ രഹാനെയുമായി ചര്‍ച്ച ചെയ്യാറുണ്ട്. ഇന്ത്യയുടെ ടെസ്റ്റ് ജയത്തിന്റെ പിന്നിലെ പ്രധാന രഹസ്യം ഇതൊക്കെയാണ് കോലി പറഞ്ഞു.