Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ കണ്ണിൽ നീയാണ് മാൻ ഓഫ് ദ സീരീസ്: ആരാധകരുടെ മനസ്സുകൾ കീഴടക്കി ഹാർദ്ദിക് പാണ്ഡ്യ

എന്റെ കണ്ണിൽ നീയാണ് മാൻ ഓഫ് ദ സീരീസ്: ആരാധകരുടെ മനസ്സുകൾ കീഴടക്കി  ഹാർദ്ദിക് പാണ്ഡ്യ
, ചൊവ്വ, 8 ഡിസം‌ബര്‍ 2020 (19:25 IST)
ഏകദിന പരമ്പരയിൽ പരാജയപ്പെട്ടെങ്കിലും ടി20യിൽ ആദ്യ രണ്ട് മത്സരങ്ങളിലൂടെ വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. പരമ്പര വിജയത്തിൽ ഇന്ത്യൻ താരം ഹാർദ്ദിക് പാണ്ഡ്യ‌യുടെ പ്രകടനം നിർണായകമായിരുന്നു. അതിനാൽ തന്നെ പരമ്പരയിലെ താരമായി ഹാർദ്ദിക് പാണ്ഡ്യയെയാണ് തിരഞ്ഞെടുത്തത്. സീരീസിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 78 റൺസാണ് പാണ്ഡ്യ എടുത്തിരുന്നത്. എന്നാൽ മാൻ ഓഫ് ദ സീരീസ് പുരസ്‌കാരത്തിന് അർഹൻ താനല്ലെന്ന് പറഞ്ഞുകൊണ്ടാണ് പാണ്ഡ്യ ഇപ്പോൾ കയ്യടി നേടുന്നത്.
 
ടി20 പരമ്പരയിൽ 78 റൺസ് എടുത്ത പാണ്ഡ്യയുടെ പ്രകടനം മാൻ ഓഫ് ദ സീരീസ് പുരസ്‌ക്കാരം നേടാനുള്ള അത്രയും ഇല്ലെന്നതാണ് ആരാധകരുടെയും പക്ഷം. അതിനാൽ തന്നെയാകണം പാണ്ഡ്യ പുരസ്‌ക്കാരം നടരാജന് കൈമാറിയത്. തന്റെ ആദ്യ ടി20 സീരീസിൽ 12 ഓവറിൽ നിന്നായി ആറ് വിക്കറ്റാണ് നടരാജൻ നേടിയത്. പാണ്ഡ്യ തന്റെ പുരസ്‌ക്കാരം നടരാജന് കൈമാറിയതോടെ ആരാധകരും ഹാപ്പിയായി. മത്സരശേഷം പാണ്ഡ്യയാകട്ടെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നടരാജനൊപ്പം നിന്നുള്ള ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Hardik Pandya (@hardikpandya93)

'നടരാജന്‍, താങ്കള്‍ പരമ്പരയില്‍ അവിസ്മരണീയ പ്രകടനമാണ് നടത്തിയത്. അരങ്ങേറ്റ പരമ്പരയിലെ ഈ പ്രകടനം താങ്കള്‍ക്ക് എത്രത്തോളം കഴിവുണ്ടെന്നും എത്രത്തോളം കഠിനാധ്വാനിയാണെന്നും തെളിയിക്കുന്നതാണ്. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കളിച്ചിട്ടുകൂടി നിങ്ങളത് തെളിയിച്ചു. എന്റെ കണ്ണിൽ നിങ്ങളാണ് മാൻ ഓഫ് ദ സീരീസിന് അർഹൻ പാണ്ഡ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും നിരാശപ്പെടുത്തി സഞ്ജു, കോലി കരുത്തിലും ഓസീസിന് മുൻപിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യ