Select Your Language

Notifications

webdunia
webdunia
webdunia
webdunia

4.2 ഓവറിൽ 37/0 തീയുണ്ടകൾ വേണ്ടിവന്നില്ല 57ൽ ഓൾ ഔട്ടാക്കി സ്പിന്നർമാർ, സിംബാബ്‌വെയെ 10 വിക്കറ്റിന് തകർത്ത് പാകിസ്ഥാൻ

Pakistan Team

അഭിറാം മനോഹർ

, ബുധന്‍, 4 ഡിസം‌ബര്‍ 2024 (12:14 IST)
Pakistan Team
സിംബാബ്വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ വിജയം നേടി പാകിസ്ഥാന്‍. രണ്ടാം ടി20യില്‍ സിംബാബ്വെയ്‌ക്കെതിരെ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെയെ 12.4 ഓവറില്‍ പാകിസ്ഥാന്‍ 57 റണ്‍സില്‍ ഒതുക്കിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങി 5.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ പാകിസ്ഥാന്‍ ലക്ഷ്യം കണ്ടു. 2.4 ഓവറില്‍ 3 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റുകള്‍ നേടിയ സ്പിന്നര്‍ സുഫിയാന്‍ മുഖീം ആണ് സിംബാബ്വെയെ തകര്‍ത്തത്.
 
4.2 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാകാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു സിംബാബ്വെയുടെ തകര്‍ച്ച. ബ്രയാന്‍ ബെന്നറ്റും ടഡിവാന്‍ശേ മരുമണിയും ചേര്‍ന്ന് മികച്ച തുടക്കമാണ് സിംബാബ്വെയ്ക്ക് നല്‍കിയത്. അബ്ബാസ് അഫ്രീദി മരുമണിയെ പുറത്താക്കിയതോടെ സിംബാബ്വെയുടെ തകര്‍ച്ച പെട്ടെന്നായിരുന്നു. പാകിസ്ഥാന് വേണ്ടി സുഫിയാന്‍ മുഖീം 5 വിക്കറ്റും അബ്ബാസ് അഫ്രീദി 2 വിക്കറ്റും അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, സല്‍മാന്‍ ആഘ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനായി സൈം അയൂബ് 18 പന്തില്‍ 36 റണ്‍സും ഒമൈര്‍ യൂൂസഫ് 15 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു.പരമ്പരയിലെ ആദ്യമത്സരത്തിലും പാകിസ്ഥാന്‍ വിജയിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എനിക്കറിയാം, പക്ഷേ ഞാന്‍ പറയില്ല'; പ്ലേയിങ് ഇലവനില്‍ കാണുമോ എന്ന ചോദ്യത്തിനു രസികന്‍ മറുപടി നല്‍കി രാഹുല്‍