Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് വഖാർ യൂനിസ്

ടി20 ലോകകപ്പിൽ പാകിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് വഖാർ യൂനിസ്
, തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (20:38 IST)
ഈ വർഷത്തെ ടി20 ലോകകപ്പ് ലീഗ് ഘട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്താൻ പാകിസ്ഥാന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായി മുൻ പാകിസ്ഥാൻ നായകൻ വഖാർ യൂനിസ്. ഇന്ത്യയ്ക്കെതിരെ വിജയം നേടുക അത്ര എളുപ്പമല്ലെന്ന് വഖാർ തുറന്നു സമ്മതിക്കുന്നു. എന്നാൽ കാര്യങ്ങൾ തങ്ങൾക്കനുകൂലമാക്കി മാറ്റുവാൻ മികവുള്ള താരങ്ങൾ പാകിസ്ഥാനുള്ളതായി താരം പറഞ്ഞു.
 
ഇതൊരു വലിയ കളിയാണ്. ടൂർണമെന്റിലെ ആദ്യ മത്സരമായതിനാൽ ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ടാകും. എന്നാൽ മത്സരത്തിലെ ആദ്യ ചില സമയങ്ങൾ നിർണായകമാകും. അവ നന്നായി കൈകാര്യം ചെയ്യാനായാൽ ഞങ്ങൾക്ക് കളി ജയിക്കാം. വഖാർ പറഞ്ഞു. അതേസമയം ലോകകപ്പിൽ ഇതുവരെ പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ വിജയിച്ചിട്ടില്ല. ലോകകപ്പിൽ ഇരുടീമുകളും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ച് വിജയവും ഇന്ത്യയ്ക്കൊപ്പമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 ലോകകപ്പ്:‌ ഇംഗ്ലണ്ടിന് ഭീഷണി രണ്ട് ടീമുകളെന്ന് ജോസ് ബട്ട്‌ലർ