Asia Cup Final: ഞങ്ങൾ കപ്പുയർത്തുന്നത് നിങ്ങൾ കാണും, ഫൈനൽ മത്സരത്തിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ച് പാക് നായകൻ
ഫൈനലിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സല്‍മാന്‍ ആഘയുടെ പ്രതികരണം.
പാകിസ്ഥാന്‍ ടീമിന്റെ മുഴുവന്‍ ഊര്‍ജവും ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തിനായി മാറ്റിവെച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ. കഴിഞ്ഞ 2 മത്സരങ്ങളിലും ഇന്ത്യക്കെതിരെ പരാജയപ്പെട്ടെങ്കിലും സമ്മര്‍ദ്ദം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ സ്ഥിതി വ്യത്യസ്തമാകുമെന്നാണ് സല്‍മാന്‍ ആഘ വ്യക്തമാക്കിയത്. ഫൈനലിന് മുന്‍പായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സല്‍മാന്‍ ആഘയുടെ പ്രതികരണം.
പാകിസ്ഥാനും ഇന്ത്യയും എപ്പോഴെല്ലാം പരസ്പരം നേരിടുന്നോ അപ്പോഴെല്ലാം വലിയ സമ്മര്‍ദ്ദമുണ്ടാകും. സമ്മര്‍ദ്ദമില്ലെന്ന് പറഞ്ഞാല്‍ അത് തെറ്റാണ്. 2 ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. ഞങ്ങള്‍ അവരേക്കാള്‍ തെറ്റുകള്‍ വരുത്തുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ മത്സരങ്ങള്‍ ജയിക്കാത്തത്. ഏത് ടീം കുറച്ച് തെറ്റുകള്‍ വരുത്തുന്നു അവര്‍ വിജയിക്കും. ഞങ്ങള്‍ ഫൈനലില്‍ ജയിക്കുന്നത് നിങ്ങള്‍ കാണും. ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കുക എന്നതിലാണ് ശ്രമം. 40 ഓവറുകളില്‍ ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലായാല്‍ ഏത് ടീമിനെയും തോല്‍പ്പിക്കാനാകും.സല്‍മാന്‍ ആഘ പറഞ്ഞു.
അതേസമയം ഇന്ന് ഫൈനല്‍ മത്സരത്തിനിറങ്ങുമ്പോള്‍ ടൂര്‍ണമെന്റില്‍ 2 തവണയും പാകിസ്ഥാനെ പരാജയപ്പെടുത്താനായ ആത്മവിശ്വാസത്തിലാണ് ഇന്ത്യ.