Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാച്ച് വിട്ടതില്‍ അരിശം; സഹതാരത്തിന്റെ കരണത്തടിച്ച് പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് (വീഡിയോ)

ക്യാച്ച് വിട്ടതില്‍ അരിശം; സഹതാരത്തിന്റെ കരണത്തടിച്ച് പാക്കിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ് (വീഡിയോ)
, ചൊവ്വ, 22 ഫെബ്രുവരി 2022 (15:01 IST)
പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സഹതാരത്തിന്റെ കരണത്തടിച്ച് പാക് പേസര്‍ ഹാരിസ് റൗഫ്. ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് താരമായ റൗഫ് സഹകളിക്കാരന്‍ കമ്രാന്‍ ഗുലാമിന്റെ മുഖത്തടിക്കുകയായിരുന്നു. ക്യാച്ച് വിട്ടുകളഞ്ഞ അരിശത്തിലാണ് റൗഫ് ഗുലാമിന്റെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
പെഷവാര്‍ സാല്‍മിയ്‌ക്കെതിരായ മത്സരത്തിലാണ് സംഭവം. റൗഫിന്റെ പന്തില്‍ പെഷവാറിന്റെ അഫ്ഗാനിസ്ഥാന്‍ താരം ഹസ്‌റത്തുള്ള സസായിയുടെ ക്യാച്ച് കമ്രാന്‍ ഗുലാം പാഴാക്കി. പിന്നീട് ഇതേ ഓവറിലെ അഞ്ചാം പന്തില്‍ സസായിക്കൊപ്പം ക്രീസിലുണ്ടായിരുന്ന ഓപ്പണര്‍ മുഹമ്മദ് ഹാരിസിനെ റൗഫ് പുറത്താക്കി. ബൗണ്ടറി ലൈനില്‍ ഫവാദ് മുഹമ്മദ് ക്യാച്ചെടുത്താണ് മുഹമ്മദ് ഹാരിസിനെ മടക്കിയത്. പിന്നാലെ റൗഫിനെ അഭിനന്ദിക്കാനായി കമ്രാന്‍ ഗുലാം ഓടിയെത്തി. ഈ സമയത്ത് അരിശം മൂത്ത റൗഫ് ഗുലാമിന്റെ മുഖത്ത് അടിക്കുകയായിരുന്നു. എന്നാല്‍, ചിരിച്ചുകൊണ്ടാണ് ഗുലാം ഇതിനെ നേരിട്ടത്. റൗഫിനെ അംപയര്‍ താക്കീത് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊച്ചിയിലെ നിറഞ്ഞ ഗ്യാലറിയിൽ എടികെയെ കിട്ടണം: വുകോമനോവിച്ച്