Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

ബാബറും തിളങ്ങി, ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് 91 റണ്‍സിന്റെ വിജയം

അഭിറാം മനോഹർ

, വെള്ളി, 20 ഡിസം‌ബര്‍ 2024 (08:37 IST)
Pakistan Team
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ 91 റണ്‍സ് വിജയം സ്വന്തമാക്കി പാകിസ്ഥാന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 329 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 248 റണ്‍സില്‍ അവസാനിച്ചു. 43.1 ഓവറില്‍ ദക്ഷിണാഫ്രിക്ക ഓളൗട്ടാവുകയായിരുന്നു. ഇതോടെ 91 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ടീം സ്വന്തമാക്കി.
 
 80 റണ്‍സ് നേടിയ പാക് നായകന്‍ മുഹമ്മദ് റിസ്വാനൊപ്പം 73 റണ്‍സുമായി ബാബര്‍ അസമും 63 റണ്‍സുമായി കമ്രാന്‍ ഗുലാമും തിളങ്ങി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വേന മഫാക്ക നാലും മാര്‍ക്കോ ജാന്‍സന്‍ മൂന്നും വിക്കറ്റ് നേടി. 97 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്. പാകിസ്ഥാനായി ഷഹീന്‍ അഫ്രീദി 4 വിക്കറ്റും നസീം ഷാ 3 വിക്കറ്റും നേടി. 32 പന്തില്‍ 63 റണ്‍സുമായി തിളങ്ങിയ കമ്രാന്‍ ഖുലാമാണ് കളിയിലെ താരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലി തുടരും, ഇനിയും 5 വർഷം ടീമിലുണ്ടാകും, ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി പരിശീലകൻ