Select Your Language

Notifications

webdunia
webdunia
webdunia
webdunia

അംഗണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെന്നു പരാതി

പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു - ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അംഗണവാടിയില്‍ നിന്ന് അമൃതം പൊടി വാങ്ങിയത്

Amrutham Podi
Amrutham Podi

അംഗണവാടിയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. കുന്നത്തുകല്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടിയില്‍ നിന്ന് വിതരണം ചെയ്ത് അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
 
പാലിയോട് ചെന്നക്കാട് വീട്ടില്‍ അനു - ജിജിലാല്‍ ദമ്പതികള്‍ കഴിഞ്ഞ മാസമാണ് കുഞ്ഞിനായി പാലിയോട് വാര്‍ഡിലെ അംഗണവാടിയില്‍ നിന്ന് അമൃതം പൊടി വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം അമൃതം പൊടി പാക്കറ്റ് പൊട്ടിച്ച് ഉപയോഗിക്കാന്‍ നോക്കിയപ്പോഴാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.
 
ഈ ദമ്പതികള്‍ കഴിഞ്ഞ അഞ്ചുമാസത്തോളമായി കുഞ്ഞിന് നല്‍കാന്‍ ഈ അംഗണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത, കേരളത്തിൽ 4 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത