ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ന് ടോസ് പോലും ചെയ്യാനായില്ല. മത്സരം 20 ഓവര്‍ പോലും കളിക്കാനാവില്ല എന്ന നിലയിലെത്തിയതോടെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്നും നേരത്തെ തന്നെ പുറത്തായിരുന്നു.
ഇന്ത്യക്കെതിരെയും ന്യുസിലന്‍ഡിനെതിരെയും നടന്ന മത്സരങ്ങളിലാണ് ഇരുവരും തോല്‍വി ഏറ്റുവാങ്ങിയത്. 29 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ നടക്കുന്ന ഐസിസി ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ഘട്ടം പോലും കടക്കാതെയാണ് പാകിസ്ഥാന്‍ പുറത്തുപോകുന്നത്.