Webdunia - Bharat's app for daily news and videos

Install App

ഈ പോക്കല്ലെ, 2026 ലെ ടി20 ലോകകപ്പിലും പകിസ്ഥാൻ അമേരിക്കയോട് തോൽക്കും, വിമർശനവുമായി മുൻ പാക് പേസർ

അഭിറാം മനോഹർ
വ്യാഴം, 29 ഓഗസ്റ്റ് 2024 (15:58 IST)
ബംഗ്ലാദേശിനെതിരെ ചരിത്രത്തില്‍ ആദ്യമായി ഒരു ടെസ്റ്റ് മത്സരം പരാജയപ്പെട്ട് നാണം കെട്ട് നില്‍ക്കുകയാണ് പാകിസ്ഥാന്‍. ഒരു കാലത്ത് മികച്ച ബൗളര്‍മാരുടെയും ബാറ്റര്‍മാരുടെയും സാന്നിധ്യം കൊണ്ട് ക്രിക്കറ്റില്‍ ഏത് കൊമ്പനെയും തോല്‍പ്പിച്ചിരുന്ന പാകിസ്ഥാന്‍ ഇന്ന് അവരുടെ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലാണ്. അവസാനം നടന്ന ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തുകൊണ്ട് പരാജയം ചോദിച്ചുവാങ്ങുകയായിരുന്നു.
 
 ഇപ്പോഴിതാ നിലവിലെ സാഹചര്യത്തില്‍ 2026ലെ ടി20 ലോകകപ്പിലും അമേരിക്കയോട് പാകിസ്ഥാന്‍ പരാജയപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളറായിരുന മുഹമ്മദ് ആസിഫ്.  പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ ദയനീയാവസ്ഥയെ പരിഹസിച്ചാണ് ആസിഫിന്റെ പ്രതികരണം. ആദ്യ ടി20 ലോകകപ്പ് കളിക്കുന്ന യുഎസ്എ ഞങ്ങളെ തോല്‍പ്പിച്ചു. ആതിഥേയത്വം വഹിച്ചതുകൊണ്ടാണ് അവര്‍ അന്ന് ലോകകപ്പ് കളിച്ചത്.
 
 എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ തോല്‍ക്കുന്ന രീതി കണക്കിലെടുക്കുമ്പോള്‍ അടുത്ത ലോകകപ്പില്‍ രണ്ടാം വട്ടവും യുഎസ്എ പാകിസ്ഥാനെതിരെ വിജയിക്കുമെന്ന് ഉറപ്പാണ്. മുഹമ്മദ് ആസിഫ് ദി നകാഷ് ഖാന്‍ ഷോയില്‍ പറഞ്ഞു. അടുത്ത ടി20 ലോകകപ്പില്‍ ഇറങ്ങുമ്പോള്‍ പാക് ടീമില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറെ മാറിയെന്നും എന്നാല്‍ പാകിസ്ഥാന്‍ പഴയതുപോലെയാണെന്നും ആസിഫ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments