Publish Date: Sat, 13 Aug 2022 (16:07 IST)
Updated Date: Sat, 13 Aug 2022 (16:09 IST)
മൈതാനത്തെ ചിരവൈരികൾ എന്നാണ് വിളിപ്പേരെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് പാകിസ്ഥാന് പഠിക്കാൻ ഒരുപാടുണ്ടെന്ന് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. ഇന്ത്യൻ ക്രിക്കറ്റ് ടീം യുവതാരങ്ങൾക്ക് അവസരം നൽകി ഭാവിയിലേക്കുള്ള ടീമിനെ വാർത്തെടുക്കുകയാണെന്ന് കനേറിയ പറഞ്ഞു.
കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം പാകിസ്ഥാൻ ഏഴ് ടി20 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. ഇതിൽ ആറെണ്ണത്തിൽ ജയിച്ചു. അതേസമയം ഇന്ത്യ 24 ടി20 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ 19 മത്സരങ്ങൾ ഇന്ത്യ വിജയിച്ചു. ഇന്ത്യ തങ്ങളുടെ ബെഞ്ച് സ്ട്രെങ്ത് കൂട്ടുകയാണ്. നിർഭാഗ്യവശാൽ പാകിസ്ഥാൻ ചിന്തിക്കുന്നത് അങ്ങനെയല്ല. പാകിസ്ഥാൻ യുവതാരങ്ങളെ പരീക്ഷിക്കാൻ ധൈര്യം കാട്ടണം. തൻ്റെ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ കനേറിയ പറഞ്ഞു.