Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒറ്റക്കൊമ്പന്‍' വരില്ലേ? സുരേഷ് ഗോപിയുടെ മറുപടി

'ഒറ്റക്കൊമ്പന്‍' വരില്ലേ? സുരേഷ് ഗോപിയുടെ മറുപടി

കെ ആര്‍ അനൂപ്

, ബുധന്‍, 17 ഓഗസ്റ്റ് 2022 (16:20 IST)
പൃഥ്വിരാജിന്റെ കടുവ വന്‍ വിജയമായതിന് പിന്നാലെ സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ ഇനി ഉണ്ടാകുമോ എന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിനെല്ലാം ഉത്തരം സുരേഷ് ഗോപി നല്‍കി.
 
 ഒറ്റക്കൊമ്പന്‍ പുറത്തുവന്ന പോസ്റ്ററുകളില്‍ എല്ലാം കണ്ട സുരേഷ് ഗോപിയുടെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് നടനെ ഇപ്പോള്‍ കാണാന്‍ ആകുന്നത്.
 
പാപ്പന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പുതിയ സിനിമകളെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു നടന്‍ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
 
'ഒറ്റക്കൊമ്പന്‍ ഉണ്ടാകും, ലേലം ഉണ്ടാകും ഇതിനൊപ്പം തന്നെ ലാല്‍ കൃഷ്ണ വിരാടിയാരും തിരികെ വരുന്നു'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
 
ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ കടുവാകുന്നല്‍ കുറുവച്ചനായി സുരേഷ് ഗോപി എത്തുന്നത്. ആക്ഷനും മാസ്സ് ഡയലോഗുകളും അടങ്ങി സിനിമ കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സിനിമയായിരിക്കുമെന്ന് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരുന്നു. പുലിമുരുകന്‍ മധുരരാജ എന്നീ സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ഷാജി കുമാറാണ് ഈ ചിത്രത്തിലും ക്യാമറ കൈകാര്യം ചെയ്യുന്നത്. അര്‍ജുന്‍ റെഡ്ഡി, കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം ഒരുക്കിയ ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചിന്താമണി കൊലക്കേസ്' ന് രണ്ടാം ഭാഗം, സുരേഷ് ഗോപിയുടെ വെളിപ്പെടുത്തല്‍