Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദേശമൈതാനങ്ങളിൽ ഇന്ത്യൻ പേസർമാർ പുലികളാണ്, 2018ന് ശേഷമുള്ള കണക്കുകൾ ഇങ്ങനെ

പേസർമാർ
, ശനി, 29 മെയ് 2021 (19:39 IST)
സമീപകാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനം ഏതൊരു ടീമിനെയും മോഹിപ്പിക്കുന്ന തരത്തിലാണ്. ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നേടിയ ഇന്ത്യ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഭേദപ്പെട്ട പ്രകടനമാണ് കാഴ്‌ച്ചവെച്ചത്. വിദേശത്തെ മൈതാനങ്ങളിലും തിളങ്ങാനാവുന്ന രീതിയിൽ ഇന്ത്യയുടെ പേസ് നിര വളർന്നതാണ് ഇന്ത്യയുടെ ഈ മാറ്റത്തിന് കാരണം.
 
2018ന് ശേഷം 79 വിക്കറ്റാണ് ബുംറ വിദേശ മൈതാനങ്ങളില്‍ വീഴ്ത്തിയത്. 21.59 എന്ന മികച്ച ശരാശരിയും ബുംറയ്ക്കുണ്ട്. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് തുടങ്ങിയ അതിവേഗ പിച്ചുകളില്‍ മികച്ച പ്രകടനമാണ് താരം കാഴ്‌ച്ചവെയ്‌ക്കുന്നത്. അതേസമയം 2018ന് ശേഷം എവേ മത്സരങ്ങളില്‍ 61 വിക്കറ്റാണ് മുഹമ്മദ് ഷമി നേടിയത്. 27.55 ആണ് ഷമിയുടെ ബൗളിങ് ശരാശരി.
 
വിദേശമൈതാനങ്ങളിൽ പരിചയസമ്പന്നനായ ഇഷാന്ത് ശർമ 2018ന് ശേഷം എവേ ടെസ്റ്റില്‍ 53 വിക്കറ്റാണ് വീഴ്‌ത്തിയത്. 20 എന്ന മിന്നുന്ന ശരാശരിയും ഇഷാന്തിനുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐപിഎല്‍ ഉപേക്ഷിക്കില്ല, ഇനി യുഎഇയില്‍; പദ്ധതിയിട്ട് ബിസിസിഐ