കോവിഡ് മഹാമാരിയെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയ ഐപിഎല്‍ പോരാട്ടം തുടരും. ഈ സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ ഇന്നുചേര്‍ന്ന ബിസിസിഐ സ്‌പെഷ്യല്‍ ജനറല്‍ മീറ്റിങ്ങില്‍ തീരുമാനമായി. ഐപിഎല്‍ പൂര്‍ത്തിയാക്കാനായി ഐസിസി ടി 20 ലോകകപ്പ് മത്സരങ്ങള്‍ നീട്ടിയേക്കും.
ഈ സീസണില്‍ ആകെയുള്ള 60 കളികളില്‍ 29 എണ്ണവും പൂര്‍ത്തിയായിട്ടുണ്ട്. ഇനി 31 കളികള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ മത്സരങ്ങളായിരിക്കും യുഎഇയില്‍ നടത്തുക. കഴിഞ്ഞ വര്‍ഷം എല്ലാ ഐപിഎല്‍ മത്സരങ്ങളും നടന്നത് യുഎഇയിലായിരുന്നു. ഐപിഎല്‍ യുഎഇയിലേക്ക് മാറ്റുമ്പോള്‍ ഏതൊക്കെ താരങ്ങള്‍ കളിക്കില്ലെന്ന് വ്യക്തമല്ല.